
ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ ഫെബ്രുവരി 28-ന് പുറത്തിറങ്ങുന്ന ‘ആപ്പ് കൈസേ ഹോ’ എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. ബാച്ചിലര്‍ പാര്‍ട്ടിയുടെ മൂഡില്‍ ഒരുക്കിയ ട്രെയ്ലര് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.
ക്രിസ്റ്റിയുടെ(ധ്യാന്‍ ) കല്യാണത്തിനു മുന്‍പുള്ള ബാച്ചിലര്‍ പാര്‍ട്ടിയും അതോടനുബന്ധിച്ച് അതേ രാത്രിയില്‍ നടക്കുന്ന കുറെ സംഭവങ്ങളും രസകരമായി കോര്‍ത്തിണക്കിയാണ് ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. തുടക്കത്തില്‍ പറയുന്നതുപോലെ ‘എല്ലാം മാറ്റിമറിക്കുന്ന’ രീതിയിലുള്ള ചിത്രം ആയിരിക്കും എന്നൊരു സൂചന തന്നെയാണ് ട്രെയിലര്‍ നല്‍കുന്നത്.
‘ലൗ ആക്ഷന്‍ ഡ്രാമ’, ‘പ്രകാശന് പറക്കട്ടെ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ആപ്പ് കൈസേ ഹോ’. ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിനും അംജതും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നവാഗതനായ വിനയ് ജോസ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. വള്ളുവനാടന്‍ സിനിമ കമ്പനി തിയേറ്ററുകളിലേക്കെത്തും.
മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് ഒരിടവേളയ്ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന് ഒപ്പം ബിഗ് സ്ക്രീനിലേക്ക് എത്തുന്നുവെന്നതും സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. അജു വര്‍ഗീസ്, രമേശ് പിഷാരടി, സൈജു കുറുപ്പ്, സുധീഷ്, ജീവ ജോസഫ്, ദിവ്യ ദര്ശന്,ഡോണി ഡാര്വിന് , ജൂഡ് ആന്റണി ജോസഫ്, നവാസ് വള്ളിക്കുന്ന്, ഇടവേള ബാബു, അബിന്‍ ബിനോ, സുരഭി സന്തോഷ്, തന്വി റാം, വീണ,വിജിത തുടങ്ങിയ നീണ്ട താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഡോണ്‍ വിന്‍സെന്റും വര്‍ക്കിയും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ആനന്ദ് മധുസൂദനന് ആണ്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്, എഡിറ്റിംഗ് വിനയന് എം ജെ, കലാസംവിധാനം അസീസ് കരുവാരക്കുണ്ട്. മേക്കപ്പ് വിപിന്‍ ഓമശ്ശേരി, കോസ്റ്റ്യം ഡിസൈന്‍ ഷാജി ചാലക്കുടി. പി ആര് ഓ മഞ്ജു ഗോപിനാഥ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : ഒബ്സ്ക്യൂറ, പബ്ലിസിറ്റി ഡിസൈന്‍ യെല്ലോ ടൂത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]