
കൊച്ചി: റോഷന് മാത്യു, ദര്‍ശനാ രാജേന്ദ്രന്, ശ്രുതി രാമചന്ദ്രന്… ഈ പേരുകള്‍ തെളിയുമ്പോള്‍ പുതിയൊരു സിനിമയാണ് പ്രതീക്ഷിച്ചതെങ്കില്‍ തെറ്റി. മലയാളത്തിന്റെ വെള്ളിത്തിരയിലെ യുവ സംഘം ഇപ്പോള്‍ പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത് ഒരു നാടകവുമായാണ്. യുവനടന് റോഷന് മാത്യു സംവിധാനം ചെയ്യുന്ന ‘ബൈ-ബൈ ബൈ-പാസ്’ എന്ന നാടകത്തില്‍ നടി ദര്‍ശന രാജേന്ദ്രന് അടക്കം 10 പേരാണ് അഭിനയിക്കുന്നത്. നടി ശ്രുതി രാമചന്ദ്രനാണ് റോഷന് മാത്യുവിനും ഫ്രാന്‍സിസ് തോമസിനുമൊപ്പം നാടകത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
മലയാള സിനിമയിലെ യുവസംഘത്തോട് ഇപ്പോള്‍ ഇങ്ങനെയൊരു പരീക്ഷണം എന്തിനാണെന്നു ചോദിച്ചാല്‍ അതിവേഗം അവരുടെ മറുപടിയുണ്ട് – ”നാടകം ഞങ്ങള്‍ക്കെല്ലാം ഇഷ്ടമുള്ള സങ്കേതമാണ്. സിനിമയ്ക്കൊപ്പം നാടകത്തിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് വലിയ സന്തോഷവും ത്രില്ലും സമ്മാനിക്കുന്ന കാര്യമാണ്”.
എന്‍ജിനിയറിങ് പഠനം ഉപേക്ഷിച്ച് ചെന്നൈയിലും പിന്നീട് മുംബൈയിലുമെത്തി ഡ്രാമ സ്കൂളില്‍ ചേര്‍ന്ന റോഷനാണ് യുവസംഘത്തിന്റെ നാടക പരീക്ഷണങ്ങളുടെ കേന്ദ്രം. ബൈപ്പാസ് റോഡിനായി സ്ഥലമേറ്റടുക്കുമ്പോള്‍ പൊളിക്കേണ്ടി വരുന്ന ഒരു വീടിനെപ്പറ്റിയാണ് നാടകം പറയുന്നത്. മൂന്ന് തലമുറ താമസിച്ചിരുന്ന ഈ വീട്ടിലെ ഒടുവിലെ തലമുറയിലെ നാല് കുട്ടികളിലൂടെയാണ് കഥ പറയുന്നത്. 28-ന് ഫോര്‍ട്ട് കൊച്ചിയിലെ കൊച്ചിന് ക്ലബ്ബിലാണ് ആദ്യ അവതരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]