
ലോകമെമ്പാടും ആരാധകരുള്ള ഡബ്ലിയു.ഡബ്ലിയു.ഇ താരമാണ് നടൻകൂടിയായ ജോൺ സിന. എന്നാൽ താൻ ആരാധിക്കുന്ന ആളുകളിൽ ഒരാളെക്കുറിച്ച് ജോൺ സിന തുറന്നുപറഞ്ഞിരിക്കുകയാണ്. ഇന്ത്യയുടെ സ്വന്തം ഷാരൂഖ് ഖാൻ ആണ് ജോൺ സിനയുടെ മനംകവർന്നത്. ഷാരൂഖ് നായകനായെത്തിയ ‘ദിൽ തോ പാഗൽ ഹേയി
ലെ ഗാനം ആലപിക്കുന്ന റെസിലിംഗ് സൂപ്പർതാരത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണിപ്പോൾ.
ടീം ഷാരൂഖ് ഖാൻ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ജോൺ സിന ഭോലി സി സൂറത് എന്ന ഗാനം ആലപിക്കുന്ന വീഡിയോ ഉള്ളത്. എവിടെനിന്ന് പഠിക്കണമെന്നും എപ്പോൾ വളർച്ചയുടെ പാത തിരഞ്ഞെടുക്കണമെന്നും നിങ്ങൾക്ക് ഒരിക്കലും അറിയില്ല. വളരാൻ നിരവധി വഴികളുണ്ട്. അതുകൊണ്ട് ഈ പാട്ടുപഠിക്കാൻ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുകയാണെന്നും ജോൺ സിന പറയുന്നുണ്ട്. തുടർന്നാണ് ദിൽ തോ പാഗൽ ഹേയിലെ ഗാനം അദ്ദേഹം ആലപിക്കുന്നത്.
ഉദിത് നാരായണും ലതാ മങ്കേഷ്കറും ചേർന്നാണ് സിനിമയിൽ ഈ ഗാനം പാടിയിരിക്കുന്നത്. ആനന്ദ് ബക്ഷിയുടെ വരികൾക്ക് ഉത്തം സിംഗ് ഈണം പകർന്നിരിക്കുന്നു. ഷാരൂഖ് ഖാനും കരിഷ്മാ കപുറും മാധുരി ദീക്ഷിത്തുമായിരുന്നു ഗാനരംഗത്തിൽ. യഷ് ചോപ്രയുടെ സംവിധാനത്തിൽ 1997-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ദിൽ തോ പാഗൽ ഹേ. യഷ് രാജ് ഫിലിംസ് ആയിരുന്നു നിർമാണം.
രാജ്കുമാർ ഹിറാനി സംവിധാനംചെയ്ത ഡങ്കിയാണ് ഷാരൂഖ് ഖാൻ നായകനായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. ഷാരൂഖ്, രാജ്കുമാർ ഹിറാനി എന്നിവർ ആദ്യമായി ഒന്നിച്ച ചിത്രംകൂടിയായിരുന്നു ഇത്. ബൊമൻ ഇറാനി, തപ്സി പന്നു, വിക്കി കൗശൽ, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ എന്നിവരും താരനിരയിലുണ്ടായിരുന്നു. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ രാജ്കുമാർ ഹിറാനി ഫിലിംസും, ജിയോ സ്റ്റുഡിയോയും ചേർന്നാണ് ഡങ്കി നിർമ്മിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]