
സോഷ്യൽ മീഡിയയിലെ പുത്തൻ ട്രെന്റിനൊപ്പം നടൻ ടൊവിനോയും. സെലിബ്രിറ്റികൾ കമന്റ് ചെയ്താൽ പഠനം തുടങ്ങാം എന്ന ക്യാപ്ഷനോടെ പങ്കുവെക്കുന്ന വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നത്. ഇത്തരത്തിലുള്ളൊരു വീഡിയോയ്ക്കാണ് ടൊവിനോയും കമന്റുമായി എത്തിയിരിക്കുന്നത്.
‘ഈ വിഡിയോയ്ക്ക് ടൊവിനോ തോമസ് കമന്റ് ചെയ്താല്‍ ഞാന്‍ എന്റെ പരീക്ഷയ്ക്കായുളള തയാറെടുപ്പുകള്‍ ആരംഭിക്കും’ എന്ന ക്യാപ്ഷനോടുകൂടി താഹ ഹസൂന് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വിഡിയോ വന്നത്. വീഡിയോ ശ്രദ്ധേയമായതിന് പിന്നാലെ രസകരമായ കമന്റുമായി ടൊവിനോ രംഗത്തെത്തി. ‘പോയിരുന്ന് പഠിക്ക് മോനെ’ എന്നാണ് താരം കമന്റ് ചെയ്തത്. ചുരുങ്ങിയ സമയം കൊണ്ടാണ് വീഡിയോ വെെറലായത്. നിരവധിയാളുകളാണ് വീഡിയോയ്ക്ക് കമന്റുകൾ രേഖപ്പെടുത്തിക്കൊണ്ട് എത്തുന്നത്.
പഠനം ആരംഭിക്കാൻ ഇഷ്ടതാരം കമന്റ് ചെയ്യണം എന്ന ട്രെന്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സജീവമാകുന്നുണ്ട്. നേരത്തെ രണ്ട് വിദ്യാര്‍ഥിനികള്‍ പോസ്റ്റ് ചെയ്ത് വിഡിയോയ്ക്ക് തെലുങ്ക് നടൻ വിജയ് ദേവരകൊണ്ട കമന്റ് ചെയ്തിരുന്നു. പരീക്ഷയില്‍ 90 ശതമാനം മാര്‍ക്ക് നേടിയാല്‍ ഇവരെ നേരിട്ട് കാണാൻ എത്താമെന്നും താരം പറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]