
ചെന്നൈ:വളര്‍ത്തുമകൾ ശീതള്‍ ക്രൂരമായി മര്‍ദിച്ചുവെന്ന് നടി ഷക്കീലയുടെ പരാതി. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയ്ക്കും മർദനമേറ്റുവെന്നും പരാതിയുണ്ട്. ഇവരെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഭിഭാഷകയുടെ പരാതിയെത്തുടർന്ന് ശീതളിനെതിരെ പോലീസ് കേസ് എടുത്തു.
അതേസമയം ഷക്കീലയ്ക്കെതിരേ ശീതളിന്റെ ബന്ധുക്കളും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഷക്കീല തങ്ങളെ ആക്രമിച്ചെന്നാണ് ശീതളിന്റെ ബന്ധുക്കളുടെ പരാതി. ഷക്കീലയുടെ സഹോദരന്റെ മകളാണ് ശീതൾ. ചെറിയ പ്രായം മുതല്‍ ഷക്കീലയാണ് അവരെ ദത്തെടുത്ത് വളര്‍ത്തുന്നത്.ശനിയാഴ്ച വൈകീട്ടോടെ ചെന്നൈയിലെ കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലെ വീട്ടിൽ വച്ചാണ് ഷക്കീലയും ശീതളും തമ്മില്‍ തര്‍ക്കമുണ്ടായത്.
വാക്കുതര്‍ക്കത്തിനിടെ ഷക്കീലയെ മകൾ ആക്രമിക്കുകയും നിലത്ത് തള്ളിയിട്ട ശേഷം വീട്ടില്‍ നിന്നിറങ്ങിപ്പോവുകയും ചെയ്തുവെന്നാണ് വിവരം. പ്രശ്നപരിഹാരത്തിനായി വിളിച്ച അഭിഭാഷകയെ ശീതൾ അധിക്ഷേപിച്ചു. പിന്നാലെ ഷക്കീലയ്ക്ക് പിന്തുണയുമായി വീട്ടിൽ എത്തിയതോടെ അഭിഭാഷകയെ ശീതളിന്റെ ബന്ധുക്കള്‍ മർദിച്ചുവെന്നാണ് ഇവരുടെ ആരോപണം. സംസാരിക്കുന്നതിനിടെ ശീതള്‍ ട്രേ എടുത്ത് ഷക്കീലയുടെ തലയില്‍ അടിച്ചുവെന്നും ശീതളിന്റെ അമ്മ അഭിഭാഷയുടെ കൈ കടിച്ചുമുറിച്ചുവെന്നും പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയതിന് ശേഷം മാത്രമേ തുടര്‍നടപടി ഉണ്ടാകൂവെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. പ്രാഥമികഅന്വേഷണം നടത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]