
അയോധ്യയില്‍ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടക്കുന്ന മുഹൂര്‍ത്തത്തില്‍, ഉണ്ണി മുകുന്ദന് നായകനാവുന്ന ‘ഗെറ്റ് സെറ്റ് ബേബി’ എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ പ്രത്യേക പൂജ നടത്തി. അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും പങ്കുചേര്‍ന്ന പൂജാ കര്‍മ്മത്തിനൊടുവില്‍, എല്ലാവര്ക്കും മധുരം വിതരണം ചെയ്തു. ഭാരതം മുഴുവന്‍ ഭക്തിനിര്‍ഭരമായി പ്രാര്‍ഥനയില്‍ മുഴുകിയ പ്രാണപ്രതിഷ്ഠാ സമയത്ത്, അതില്‍ പങ്കുചേരുക എന്നത് നമ്മുടെ ഉത്തരവാദിത്തവും അതിനൊപ്പം അഭിമാനവുമുണ്ടെന്ന് ഉണ്ണി മുകുന്ദന് പറഞ്ഞു.
സ്കന്ദാ സിനിമാസും കിംഗ്സ്മെന്‍ പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് വിനയ് ഗോവിന്ദ് ആണ്. നിഖില വിമലാണ് നായിക.
ഐ വി എഫ് സ്പെഷ്യലിസ്റ്റ് ആയ ഒരു ഡോക്ടര്‍ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാന്‍ അയാള്‍ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയില്‍ പ്രതിപാദിക്കുന്ന ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എന്റര്‍ടെയിനര്‍ നിരവധി വൈകാരികമുഹൂര്‍ത്തങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് കുടുംബപ്രേക്ഷകര്‍ക്കായി അണിയിച്ചൊരുക്കുന്നു.
മാസ് ആക്ഷന്‍ ചിത്രങ്ങള്‍ക്കൊപ്പം തന്നെ മറ്റുചിത്രങ്ങളിലൂടെയും കുടുംബപ്രേക്ഷകരുടെ മനസില്‍ പ്രത്യേകം സ്ഥാനം നേടിയ മലയാളത്തിന്റെ പ്രിയപ്പെട്ട താരം ഉണ്ണിമുകുന്ദന് തികച്ചും വ്യത്യസ്തമായ മറ്റൊരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പ്രതീക്ഷകളോടെ ജീവിതത്തെ കാണുന്ന ശക്തമായ നായികാ കഥാപാത്രത്തെയാണ് നിഖില അവതരിപ്പിക്കുന്നത്.
തമിഴിലെ ഗരുഡന്, മലയാളത്തിലെ ജയ് ഗണേശ് എന്നിവയാണ് ഉണ്ണി മുകുന്ദന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]