
ടൊവിനോയുടെ പിറന്നാളിന് അതിഗംഭീര മാഷപ്പ് വീഡിയോ പുറത്തുവിട്ട് ടീം ‘അന്വേഷിപ്പിൻ കണ്ടെത്തും’. താരത്തിന്റെ പിറന്നാൾ ആവേശത്തോടെ ആഘോഷിക്കാനൊരുങ്ങുന്ന ആരാധകർക്ക് അപ്രതീക്ഷിത വിരുന്നായി എത്തിയ മാഷപ്പ് വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തതോടെ സോഷ്യൽ മീഡിയയിലൊന്നടങ്കം ഇത് വൈറലായിരിക്കുകയാണ്. ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലെ രംഗങ്ങൾ ചേർത്തുകൊണ്ടാണ് ഈ മനോഹര മാഷപ്പ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
തിയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രാഹാം, എന്നിവർക്കൊപ്പം സരിഗമയുടെ ബാനറിൽ വിക്രം മെഹ്റയും സിദ്ധാർഥ് ആനന്ദ് കുമാറും ചേർന്ന് നിർമ്മിക്കുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫെബ്രുവരി ഒൻപതിനാണ് തിയേറ്റർ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ടൊവിനോ തോമസ് പൊലീസ് വേഷത്തിലെത്തുന്ന ഈ ചിത്രം ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും നിർണ്ണായകമായ സിനിമയാണ്.
അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറും പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു. റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ മില്യൺ വ്യൂവ്സ് കടന്ന ടീസർ വലിയ രീതിയിലുള്ള സ്വീകാര്യതയാണ് നേടിയത്. ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണൻ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഛായാഗ്രഹണം: ഗൗതം ശങ്കർ, ചിത്രസംയോജനം: സൈജു ശ്രീധർ, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: സജി കാട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ, വിഷ്വൽ പ്രൊമോഷൻ: സ്നേക്ക്പ്ലാന്റ്, പിആർഒ: ശബരി.