ഹൈദരാബാദ്: വസതിക്കുനേരെ അക്രമം കടുത്തതിനെത്തുടര്‍ന്ന് നടന് അല്ലു അര്‍ജുന്റെ മക്കളായ അല്ലു അര്‍ഹയെയും അല്ലു അയാനെയും ഹൈദരാബാദിലെ വീട്ടില്‍നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. ബെന്‍സ് കാറില്‍ മക്കളെ മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. മക്കള്‍ രണ്ടുപേരും കുടുംബാംഗങ്ങള്‍ക്കൊപ്പം കാറില്‍ കയറുകയും വീട്ടുപരിസരത്തുനിന്ന് പുറപ്പെടുകയും ചെയ്യുന്ന വീഡിയോ ആണ് ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത്.
പുഷ്പ 2-ന്റെ റിലീസ് ദിനത്തില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച യുവതിയുടെ കുടുംബത്തിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം അല്ലു അര്‍ജുന്റെ വീടിനുനേരെ ആക്രമണമുണ്ടായിരുന്നു. ഒസ്മാനിയ യൂണിവേഴ്സിറ്റി ജോയിന്റ് ആക്ഷന്‍ കമ്മിറ്റി അംഗങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് ആരോപിക്കുന്നു. ഹൈദരാബാദിലെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഒരുകൂട്ടം യുവാക്കള്‍ ചെടിച്ചട്ടിയടക്കമുള്ളവ തല്ലിത്തകര്‍ത്തു. സംഭവത്തില്‍ ചിലരെ അറസ്റ്റുചെയ്തിരുന്നു.
ഡിസംബര്‍ നാലിന് പുഷ്പ 2 സിനിമാ റിലീസിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന യുവതി മരിച്ചിരുന്നു. അപ്രതീക്ഷിതമായി അല്ലു അര്ജുന് അന്ന് തിയേറ്ററിലെത്തിയതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാനാവാതെ വന്നു. ഇതേത്തുടര്‍ന്നാണ് യുവതി മരിക്കുകയും മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തത്. മകന് അതിഗുരുതരമായ അവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ അല്ലു അര്‍ജുനെതിരേയും കേസെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]