
ബെംഗളൂരു: ത്നറെ പുതിയ സിനിമയുടെ പേരിനെച്ചൊല്ലിയുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയുമായി നടൻ കിച്ച സുദീപ്. റിലീസ് ചെയ്യാനിരിക്കുന്ന മാക്സ് എന്ന സിനിമയുടെ പേരിനെച്ചൊല്ലിയാണ് കിച്ച സുദീപിനോട് മാധ്യമപ്രവർത്തകന്റെ ചോദ്യം.
എന്നാൽ ഇതിന് കിച്ച സുദീപ് നൽകിയ മറുപടി ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വാർത്താ സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരിൽ ഒരാൾ, കന്നഡ സിനിമയ്ക്ക് എന്തിനാണ് ഇംഗ്ലീഷ് പേര് എന്ന തരത്തിൽ കിച്ച സുദീപിനോട് ചോദിക്കുകയായിരുന്നു.
ചോദ്യം കേട്ട താരം ഏറെ നേരം ലേഖകനെ നോക്കി നിന്നു.
ശേഷം തന്റെ മുമ്പിൽ വെച്ചിരിക്കുന്ന ചാനൽ മൈക്കുകളെ ചൂണ്ടി അദ്ദേഹം ചോദിച്ചു, ഇതിൽ എത്ര ഇംഗ്ലീഷ് പേരുകളുണ്ട് എന്ന്. ‘ഇവിടെ ഒരുപാട് ചാനലുകളുണ്ട്.
എല്ലാത്തിലും ഇംഗ്ലീഷുണ്ട്. കന്നഡയിലാണ് എഴുതിയിരിക്കുന്നത്.
കാണുന്നത് കന്നഡക്കാരാണ്. ഞാൻ സംസാരിക്കുന്നത് കന്നഡയിലാണ്.
ഇവിടെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുണ്ട്. അവിടെ പോകുന്നത് കന്നഡക്കാരാണ്.
എന്താണ് നിങ്ങളുടെ പ്രശ്നം. ആപ്പിളിന് എങ്ങനെയാണ് കന്നഡയിൽ പറയുന്നത്….’ – കിച്ച സുദീപ് ചോദിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]