
മുംബൈ: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെക്കുറിച്ചുള്ള പരാമർശങ്ങളുടെപേരിൽ ഗായകൻ അഭിജിത് ഭട്ടാചാര്യ വിവാദത്തിൽ. മഹാത്മാഗാന്ധി പാകിസ്താന്റെ രാഷ്ട്രപിതാവായിരുന്നു, ഇന്ത്യയുടേതല്ലെന്ന അഭിജിത്തിന്റെ പോഡ്കാസ്റ്റ് പരാമർശത്തിനെതിരേ സാമൂഹിക, സാംസ്കാരിക രംഗത്ത് പ്രതിഷേധം ഉയരുന്നു.
മാധ്യമ പ്രവർത്തകൻ ശുഭാങ്കർ മിശ്രയുടെ പോഡ്കാസ്റ്റ് ഷോയിൽ സംഗീത സംവിധായകൻ ആർ.ഡി.ബർമനെക്കുറിച്ച് പറയുമ്പോഴാണ് അഭിജിത് ഭട്ടാചാര്യ മഹാത്മാ ഗാന്ധിയെക്കുറിച്ചും പരാമർശിച്ചതും വിവാദമായതും. മഹാത്മാ ഗാന്ധിയേക്കാൾ വലിയയാളാണ് പഞ്ചം ദാ എന്നുവിശേഷണമുള്ള ആർ.ഡി.
ബർമൻ എന്ന് അഭിജിത് പറഞ്ഞു.മഹാത്മാ ഗാന്ധിയാണ് നമ്മുടെ രാഷ്ട്ര പിതാവെങ്കിൽ സംഗീത ലോകത്തെ നമ്മുടെ രാഷ്ട്രപിതാവാണ് ആർ.ഡി. ബർമനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ഇന്ത്യ നേരത്തെ നിലവിലുണ്ടായിരുന്നു. പിന്നീട് പാകിസ്താൻ ഇന്ത്യയിൽനിന്ന് വേർപെട്ടു.
ഗാന്ധിജിയെ ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് തെറ്റായി വിളിച്ചിട്ടുണ്ട്. പാകിസ്താന്റെ നിലനിൽപ്പിന് പിന്നിലെ ഉത്തരവാദി അദ്ദേഹമാണ്.’ -അഭിജിത് പറഞ്ഞു.
മുതിർന്ന ഗായിക ആശാ ഭോസ്ലെയ്ക്കൊപ്പം ഒരു സംഘഗാനത്തിലൂടെയാണ് ആർ.ഡി. ബർമൻ ഒരു ബംഗാളി സിനിമയിൽ അഭിജിത് ഭട്ടാചാര്യയെ അവതരിപ്പിച്ചത്.
കരിയറിന്റെ തുടക്കത്തിൽ ആർ.ഡി. ബർമനോടൊപ്പം ഗായകനായി അദ്ദേഹം സ്റ്റേജ് ഷോകൾ ചെയ്തു.
മിഥുൻ ചക്രവർത്തി, വിജയ് ആനന്ദ്, ആമിർ ഖാൻ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, സെയ്ഫ് അലി ഖാൻ, സണ്ണി ഡിയോൾ, സഞ്ജയ് ദത്ത്, ഗോവിന്ദ, അക്ഷയ് ഖന്ന, അക്ഷയ് കുമാർ, സുനിൽ ഷെട്ടി, അജയ് ദേവ്ഗൺ, ഹൃത്വിക് റോഷൻ, രൺബീർ കപുർ, ചന്ദ്രചൂർ സിങ്, ബോബി ഡിയോൾ, ജിതേന്ദ്രകുമാർ, ജിമ്മി ഷെർഗിൽ തുടങ്ങിയ ബോളിവുഡ് അഭിനേതാക്കൾക്കായി അദ്ദേഹം പാടിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]