
ഇൻസ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധേയയായ ശ്രീലക്ഷ്മി സതീഷ് സിനിമയിലേക്ക്. ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമ നിർമിക്കുന്ന പുതിയ ചിത്രത്തിലാണ് ശ്രീലക്ഷ്മി നായികയാവുന്നത്. സാരി എന്നുപേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഘോഷ് വൈഷ്ണവം ആണ്.
ആർജിവിയും ആർവി ഗ്രൂപ്പും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അന്താരാഷ്ട്ര സാരി ദിനത്തോടനുബന്ധിച്ച് സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടു. അഞ്ച് ഭാഷകളിലാവും സാരി റിലീസ് ചെയ്യുക. സിനിമയ്ക്കായി ശ്രീലക്ഷ്മി തന്റെ പേര് മാറ്റിയതായി രാംഗോപാൽ വർമ വെളിപ്പെടുത്തി. ആരാധ്യ ദേവി എന്നാകും ഇനിമുതൽ ശ്രീലക്ഷ്മി അറിയപ്പെടുക. ഇൻസ്റ്റഗ്രാമിലും അവർ പേര് മാറ്റിയിട്ടുണ്ട്.
മോഡലായ ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സിനിമയിലേക്കു ക്ഷണിച്ച രാം ഗോപാൽ വർമയുടെ ട്വീറ്റ് വാർത്തയായിരുന്നു. ഹൈദരാബാദിലുള്ള രാം ഗോപാൽ വർമയുടെ ഓഫീസിൽ ശ്രീലക്ഷ്മിയുടെ ഫോട്ടോ തന്റെ സിനിമയിലെ നായികമാരുടെ ചിത്രങ്ങൾക്കൊപ്പം പ്രിന്റ് ചെയ്ത് വച്ചതും വാർത്തയായിരുന്നു. സിനിമയുടെ കഥ ഇഷ്ടപ്പെട്ട് തനിക്കുചേരുന്ന വേഷമാണെങ്കിൽ അഭിനയിക്കും എന്നായിരുന്നു ശ്രീലക്ഷ്മിയും പറഞ്ഞത്.
പുതിയ ചിത്രവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ത്രില്ലറായിരിക്കും ചിത്രമെന്നാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ നൽകുന്ന സൂചന. റ്റൂ മച്ച് ലവ് കാൻ ബി റൂ ഡേഞ്ചറസ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]