
ആരാധകര്‍ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് എല്‍ 2: എമ്പുരാന്. സൂപ്പര്‍ഹിറ്റ് ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എല്‍ 2-ല്‍ സംവിധായകന് പൃഥ്വിരാജും എഴുത്തുകാരന് മുരളി ഗോപിയും ഒളിച്ചുവെച്ച മാജിക്കിലേക്കെത്താന് ഇനി മാസങ്ങളുടെ മാത്രം കാത്തിരിപ്പേ ബാക്കിയുള്ളു. ഇതിനിടെയാണ് എല്‍ 2 ലൊക്കേഷനില്‍ അപ്രതീക്ഷിതമായി ഒരു അതിഥി എത്തിയ സന്തോഷം സംവിധായകന് പൃഥ്വിരാജ് പങ്കുവെച്ചത്.
ബോളിവുഡ് സംവിധായകന് രാം ഗോപാല്‍ വര്‍മ്മയാണ് എമ്പുരാന്റെ മുംബൈയിലെ സെറ്റില്‍ എത്തിയത്. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. സെറ്റില്‍ നിന്ന് ആര്.ജി.വിക്കൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു. തന്നെ ഏറെ പ്രചോദിപ്പിച്ച സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മയെന്നും അദ്ദേഹം സെറ്റിലെത്തിയത് ഭാഗ്യമായി കാണുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു.
‘ആധുനിക ഇന്ത്യന്‍ സിനിമ കണ്ട് വളര്‍ന്നുവന്ന എല്ലാ ചലച്ചിത്രകാരന്മാരേയും പോലെ ഞാനും ഈ ഇതിഹാസ സംവിധായകന്റെ ചലച്ചിത്രങ്ങളാല്‍ പ്രചോദിതനാണ്. ക്യാമറയെ ആഖ്യാനത്തിനുള്ള ഉപകരണമായി എങ്ങനെ ഉപയോഗിക്കാം എന്നതില്‍ അഗ്രഗണ്യന്‍. ചലച്ചിത്ര ലോകത്ത് മായാത്ത മുദ്ര പതിപ്പിച്ചവയാണ് അദ്ദേഹത്തിന്റെ പല സിനിമകളും. ഈ രാജ്യത്തുനിന്നുള്ള മഹത്തായ സംവിധായകനെന്ന നിലയില്‍ അദ്ദേഹം ഈ സെറ്റില്‍ വന്നതും കലയേയും സിനിമയേയും കുറിച്ച് അദ്ദേഹവുമായി ദീര്‍ഘനേരം സംസാരിച്ചതും ഒരു ഭാഗ്യമാണ്. അദ്ദേഹത്തിന്റെ തകര്‍പ്പന്‍ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്.’ -പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]