
ലോകമെമ്പാടും ഒട്ടേറെ ആരാധകരുള്ള ഗായികയാണ് ഷാക്കിറ. ദക്ഷിണാഫ്രിക്കയില്‍ നടന്ന 2010-ലെ ഫുട്ബോള്‍ ലോകകപ്പിന്റെ തീം ഗാനമായ ‘വക്കാ വക്കാ…’ മാത്രം മതി ഷാക്കിറയുടെ ജനപ്രീതി അറിയാന്‍. ആരാധകര്‍ക്ക് ആവേശമേകുന്ന വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് ഷാക്കിറ.
വ്യക്തിപരമായി ഏറെ ഇഷ്ടപ്പെട്ട് സ്വന്തമാക്കിയ തന്റെ പര്‍പ്പിള്‍ ലംബോര്‍ഗിനി ആരാധകര്‍ക്ക് സമ്മാനിക്കാന്‍ ഒരുങ്ങുകയാണ് താരം. പുതിയ ഗാനമായ സൊള്ടേരയ്ക്ക് ആരാധകര്‍ നല്കിയ വലിയ വരവേല്‍പ്പാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ഷാക്കിറയെ എത്തിച്ചത്.
തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യവാനായ ആരാധകനാണ് ഷാക്കിറയുടെ പര്‍പ്പിള്‍ ലംബോര്‍ഗിനി ലഭിക്കുക. എന്നാല്‍ അതിനായി ആരാധകര്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. സൊള്‍ടേര (Single in Spanish) ഗാനത്തെ അധിഷ്ഠിതമാക്കി നടത്തുന്ന മത്സരത്തിലൂടെയാണ് വിജയിയെ കണ്ടെത്തുക.
ഏകയായി ജീവിക്കാന്‍ ആരംഭിച്ചപ്പോള്‍ താന്‍ തനിക്ക് തന്നെ നല്കിയ സമ്മാനമാണ് ഈ പര്‍പ്പിള്‍ ലംബോര്‍ഗിനി എന്ന് ഷാക്കിറ പ്രസ്താവനയിൽ പറഞ്ഞു. എന്നാല്‍ മനുഷ്യബന്ധങ്ങള്‍ക്കാണ് പ്രാധാന്യമെന്ന് താന്‍ തിരിച്ചറിയുന്നു. കാര്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ ഭൗതികമായ വസ്തുക്കളാണ്. അവര്‍ നമ്മളെ രൂപാന്തരപ്പെടുത്താന്‍ സഹായിക്കില്ല. അതിന് കഴിയുക നമ്മള് സ്നേഹിക്കുന്ന ജനങ്ങള്‍ക്കും അവരുമായി നമ്മളുണ്ടാക്കുന്ന ബന്ധങ്ങള്‍ക്കുമാണ് -ഷാക്കിറ പറഞ്ഞു.
മത്സരത്തില്‍ പങ്കെടുക്കാം
ലളിതമായ ചില കാര്യങ്ങള്‍ മാത്രം ചെയ്താല്‍ ഷാക്കിറയുടെ പര്‍പ്പിള്‍ ലംബോര്ഗിനിക്കായുള്ള മത്സരത്തില്‍ പങ്കെടുക്കാം. 18 വയസ് തികഞ്ഞവര്‍ക്ക് മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയൂ. മത്സരാര്‍ഥികള്‍ ഷാക്കിറയുടെ സൊള്‍ടേര എന്ന ഗാനത്തിന് ചുവടുവെക്കുന്നതിന്റെ വീഡിയോ പകര്‍ത്തിയശേഷം അത് ടിക്ടോക്കിലോ ഇന്‍സ്റ്റഗ്രാമിലോ പോസ്റ്റ് ചെയ്യണം. #ElCarroDeShakira എന്ന ഹാഷ്ടാഗോടെ വേണം വീഡിയോ പോസ്റ്റ് ചെയ്യാന്‍. വീഡിയോ പോസ്റ്റ് ചെയ്യാനുള്ള അവസാന തിയ്യതി നവംബര്‍ 25 ആണ്.
വീഡിയോ പോസ്റ്റ് ചെയ്യുന്നവരില്‍ നിന്ന് അഞ്ച് പേരെ ഷാക്കിറ നേരിട്ട് തിരഞ്ഞെടുക്കും. ഇവരില്‍ നിന്ന് ജനകീയ വോട്ടെടുപ്പിലൂടെയാണ് വിജയിയെ കണ്ടെത്തുക. ഡെസ്പിയേര്ട അമേരിക്ക എന്ന സ്പാനിഷ് ഭാഷയിലുള്ള പ്രഭാത ടെലിവിഷന്‍ പരിപാടിയിലൂടെഡിസംബര് ആറിന് വിജയിയെ പ്രഖ്യാപിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net