പനജി: അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമയ്ക്ക് തുടക്കമായി. ഒട്ടേറെ അംഗീകാരങ്ങൾ നേടിയ ആനന്ദ് ഏകാർഷിയുടെ ‘ആട്ട’മായിരുന്നു ഉദ്ഘാടനചിത്രം. വിനയ് ഫോർട്ട്, സരിൻ ഷിഹാബ്, കലാഭവൻ ഷാജോൺ, സുധീർ ബാബു എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു തിയേറ്റർ ഗ്രൂപ്പിലെ നടി അതിക്രമത്തിനിരയാകുന്നു. തിയേറ്റർ സംഘത്തിലെ ഒരാളാണ് അക്രമി. അതിക്രമത്തെത്തുടർന്നുണ്ടാകുന്ന സമവായചർച്ചയും സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മികച്ച അഭിപ്രായമാണ് ചിത്രം നേടിയത്.
ജോർജിയോ ദിമിത്രി സംവിധാനംചെയ്ത ഇറ്റാലിയൻ-സ്വിസ് ഡ്രാമ ലൂബോ, ഷോൺ ഡെൽവിന്റെ കാനേഡിയൻ ചിത്രം അസോങ് എന്നിവയാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ കഴിഞ്ഞദിവസം പ്രദർശനത്തിനെത്തിയത്.
ഇൻ കോൺവർസേഷനിൽ ‘ദ ആർച്ചീസ് മെയ്ഡ് ഇൻ ഇന്ത്യ’ എന്ന വിഷയത്തിൽ സോയ അക്തർ, റീമ കാട്ഗി, ജോൺ ഗോൾഡ് വാട്ടർ, ശരത് ദേവ് രാജൻ, രുചികാ കപൂർ എന്നിവർ സംസാരിച്ചു. ‘യേ മതൻ മേരേ വതൻ’ എന്ന വിഷയത്തിൽ കരൺ ജോഹർ, സാറാ അലിഖാൻ, അപൂർവ മേഹ്ത എന്നിവർ പങ്കെടുത്തു.
അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ ജർമൻ ചിത്രം മെഷർ ഓഫ് എ മെൻ, റഷ്യൻ ചിത്രം ഫെയറി ടെയ്ൽ എന്നിവ ബുധനാഴ്ച പ്രദർശനത്തിനെത്തും. ഇന്ത്യൻ പനോരമയിൽ ആനന്ദാ ജ്യോതിയുടെ ശ്രീരുദ്രം, ജസ്പാൽ സിങ് സന്ദു, രാജീവ് ബാൻവാൽ എന്നിവർ സംവിധാനംചെയ്ത വധ് എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഇൻ കോൺവർസേഷനിൽ ലിവിങ് ദ ക്യാരക്ടർ എന്ന വിഷയത്തിൽ വിജയ് സേതുപതി സംസാരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]