
കന്നഡ സിനിമാലോകത്തെ മാതൃകാ ദമ്പതികളാണ് യഷും രാധികാ പണ്ഡിറ്റും. കന്നഡയിലെ സൂപ്പർഹിറ്റ് ചിത്രങ്ങളിലെ താര ജോഡികളായിരുന്നു ഇരുവരും. സാൻഡൽവുഡിലെ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന രാധിക വിവാഹശേഷം സിനിമയിൽ അഭിനയിച്ചിട്ടില്ല. തന്റെ ജീവിതത്തിൽ രാധികയുണ്ടാക്കിയ സ്വാധീനത്തേക്കുറിച്ച് തുറന്നുസംസാരിച്ചിരിക്കുകയാണ് യഷ്. തന്റെ സുഹൃത്തായി കണ്ടതിനുശേഷമാണ് രാധികയെ ഭാര്യയായി കണ്ടതെന്നും തന്റെ പ്രതിഫലത്തേക്കുറിച്ച് ഇന്നുവരെ ഒരക്ഷരംപോലും ചോദിക്കാത്ത ഒരേയൊരാളാണ് അവരെന്നും ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയോട് യഷ് പറഞ്ഞു.
തന്റെ ജീവിതത്തിലെ കഴിഞ്ഞ കുറച്ചുവർഷങ്ങൾ ഗംഭീരമായിരുന്നെന്ന് യഷ് പറഞ്ഞു. ഭാര്യ രാധികയാണ് സ്വന്തം ശക്തിയെന്നും അതുപോലൊരു ജീവിതപങ്കാളിയെ ലഭിച്ചതിൽ ഭാഗ്യവാനാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ എപ്പോഴും പിന്തുണയ്ക്കുകയും മനസിലാക്കുകയും ചെയ്തയാളാണ് രാധിക. മറ്റൊരർത്ഥത്തിൽ തങ്ങളിരുവരും ഒരുമിച്ചാണ് വളർന്നതെന്ന് യഷ് അഭിപ്രായപ്പെട്ടു.
“സുഹൃത്തെന്നനിലയിലുള്ള പരിഗണനയാണ് ഞാനവൾക്ക് ആദ്യം നൽകുന്നത്. ഭാര്യാപദവി അതിനുശേഷമാണ് വരുന്നത്. സിനിമയിൽനിന്ന് എന്ത് തിരിച്ചുകിട്ടുമെന്ന് എന്നോട് ചോദിക്കാത്ത ഒരേയൊരാൾ രാധികയാണ്. സിനിമയിലൂടെ എത്ര പണം ഞാൻ സമ്പാദിക്കുമെന്നോ ഇതൊരു നല്ലതോ മോശമോ ആയ തിരഞ്ഞെടുപ്പാണെന്നോ ഒരിക്കൽപ്പോലും രാധിക ചോദിച്ചിട്ടില്ല. ഞാൻ സന്തോഷവാനല്ലേ എന്നുമാത്രമേ ചോദിച്ചിട്ടുള്ളൂ. ഇതാണ് സത്യം. കുറച്ച് ശ്രദ്ധയും സമയവും മാത്രമാണ് അവൾ ആവശ്യപ്പെടുന്നത്. അത് എനിക്ക് അല്പം ബുദ്ധിമുട്ടാണ്. ” യഷ് പറഞ്ഞു.
തൻ്റെ ലക്ഷ്യത്തിനും അഭിനിവേശത്തിനും വേണ്ടി എല്ലാം പണയപ്പെടുത്താൻ താൻ തയ്യാറാണ്. കുടുംബത്തിൽ നിന്ന് തനിക്ക് യാതൊരു സമ്മർദ്ദവുമില്ല. അവരെല്ലാം തന്നെ പിന്തുണയ്ക്കുന്നുവെന്നും യാഷ് കൂട്ടിച്ചേർത്തു. 2016-ൽ ഗോവയിൽ വച്ചാണ് യാഷും രാധിക പണ്ഡിറ്റും വിവാഹിതരായത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. നന്ദഗോകുല എന്ന ടിവി ഷോയുടെ സെറ്റിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]