
കേരളത്തിനകത്തും പുറത്തും ലക്ഷക്കണക്കിന് ഭക്തര്‍ ആരാധിക്കുന്ന ശബരിമല അയ്യപ്പന്റെ കഥ വീണ്ടും വെള്ളിത്തിരയിലേക്ക്. അയ്യപ്പചരിത കഥകളെ അടിസ്ഥാനപ്പെടുത്തിയുള്ള ‘വീരമണികണ്ഠന്’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പ്രഖ്യാപനം സന്നിധാനത്ത് നടന്നു. ത്രിഡി ദൃശ്യവിസ്മയം പ്രദാനം ചെയ്തുകൊണ്ട് ആറ് ഭാഷകളിലായാണ് ചിത്രം തിയേറ്ററുകളിലെത്തുക.
അയ്യപ്പന്റെ തനതു കഥയെ ആധുനിക കാലഘട്ടത്തില്‍ കൂടുതല്‍ ആസ്വാദ്യകരവും ഒപ്പം ഭക്തിനിര്ഭരവുമാകുന്ന തരത്തിലാണ് ഒരുക്കുന്നത് എന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെട്ടു. വണ്‍ ഇലവന്റെ ബാനറില്‍ സജി എസ്. മംഗലത്താണ് നിര്‍മ്മാണം. മഹേഷ് കേശവും സജി എസ്. മംഗലത്തും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഹേഷ് വി.എഫ്.എക്സ്. സ്പെഷ്യലിസ്റ്റാണ്. ഇതേ കൂട്ടുകെട്ടില്‍ പൂര്‍ത്തിയായ ധ്യാന്‍ ശ്രീനിവാസന് നായകനായ ത്രീഡി ചിത്രം 11:11 ഉടന്‍ പ്രദര്‍ശനത്തിനെത്തും. അജയ് തുണ്ടത്തിലാണ് ചിത്രത്തിന്റെ പി.ആര്.ഒ.
വീരമണികണ്ഠന്റെ ഒഫിഷ്യല്‍ ലോഞ്ച് ശബരിമല സന്നിധാനത്താണ് നടന്നത്. ചിത്രത്തിന്റെ പോസ്റ്ററും സ്ക്രിപ്റ്റും മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിക്ക് കൈമാറിയായിരുന്നു ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം. ഈ വര്‍ഷം വൃശ്ചികം ഒന്നിന് ഷൂട്ട് തുടങ്ങി അടുത്ത വര്‍ഷം വൃശ്ചികത്തില് പൂര്‍ത്തിയാക്കി ചിത്രം റിലീസ് ചെയ്യും. നാഗേഷ് നാരായണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുക. അതാത് ഭാഷകളിലെ ചലച്ചിത്രമേഖലയില്‍ നിന്നുള്ള പ്രമുഖ കലാകാരന്മാര് വീരമണികണ്ന്റെ ഭാഗമാകും. പുതുമുഖമായിരിക്കും വീരമണികണ്ഠനെ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]