
ഇന്ത്യയിലെ ഏറ്റവും മികച്ച ഗുസ്തിതാരങ്ങളില്‍ മുന്‍നിരയിലാണ് ഗീത ഫൊഗട്ടിന്റെയും ബബിത കുമാരി ഫൊഗട്ടിന്റെയും സ്ഥാനം. ഇവരുടെയും കര്‍ക്കശക്കാരനായ അച്ഛന് മഹാവീര്‍ ഫൊഗട്ടിന്റെയും ജീവിതകഥ അഭപ്രാളിയില്‍ പകര്‍ത്തിയ സിനിമയാണ് ദംഗല്‍. നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ 2016 ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ആമീര്‍ ഖാനാണ് മാഹാവീര്‍ ഫോഗട്ടിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്. വെറും 70 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ദംഗല്‍ 2000 കോടിയിലേറെയാണ് ബോക്സ് ഓഫീസില്‍ നിന്ന് വരുമാനം നേടിയത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ് എന്ന റെക്കോഡും ദംഗല്‍ സ്വന്തമാക്കി.
എന്നാൽ, ദംഗലിൽനിന്ന് തങ്ങള്‍ക്ക് ലഭിച്ചത് ഒരു കോടിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ഗുസ്തിതാരവും ബി.ജെ.പി. നേതാവുമായ ബബിത ഫോഗട്ട്. ഒരു അഭിമുഖത്തിലായിരുന്നു ബബിതയുടെ പ്രതികരണം. സിനിമ 2000 കോടി നേടിയപ്പോള്‍ യഥാര്‍ഥ ജീവിതത്തിലെ മഹാവീര്‍ ഫോഗട്ടിനും കുടുംബത്തിനും എത്ര രൂപ ലഭിച്ചുവെന്ന് അവതാരകന് ചോദിച്ചു. ഊഹിക്കാന്‍ സാധിക്കുമോ എന്നതായിരുന്നു ബബിതയുടെ മറുപടി. 20 കോടിയാണോ എന്ന് അവതാരകന് ചോദിച്ചപ്പോള്‍, അല്ല ഒരു കോടി എന്നതായിരുന്നു ബബിതയുടെ മറുപടി. ഇത് കേട്ട് അവതാരകന് ഞെട്ടുന്നതും കാണാം. ചിത്രത്തില്‍ സാന്യാ മല്‍ഹോത്രയാണ് ബബിതയെ അവതരിപ്പിച്ചത്. ബബിതയുടെ ബാല്യകാലം അവതരിപ്പിച്ചത് അന്തരിച്ച നടി സുഹാനി ഭഗ്നാകറാണ്.
ഇതേ സമയം ഗുസ്തിതാരങ്ങളുടെ സമരത്തിനുപിന്നില്‍ ബബിത ഫോഗട്ടെന്ന് ഒളിമ്പിക് വെങ്കലമെഡല്‍ജേതാവ് സാക്ഷി മാലികിന്റെ ആരോപണം വലിയ ചര്‍ച്ചയാവുകയാണ്. ബബിതയ്ക്ക് ഗുസ്തി ഫെഡറേഷന് സ്ഥാനത്തെത്താന്‍വേണ്ടിയായിരുന്നു ബ്രിജ് ഭൂഷണ് എതിരായ സമരം ആസൂത്രണംചെയ്തതെന്നും സാക്ഷി മാലിക് ആരോപിച്ചു. വിറ്റ്നെസ് (സാക്ഷി) എന്ന പേരില്‍ പുറത്തിറക്കിയ പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്. ബ്രിജ് ഭൂഷണെതിരേ ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ച് സമരംനടത്താന്‍ ആദ്യം സമീപിച്ചത് ബബിത ഫോഗട്ടാണെന്നും അതിനുപിന്നില്‍ അവര്‍ക്ക് രഹസ്യ അജന്‍ഡകളുണ്ടായിരുന്നെന്നും സാക്ഷി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസാണ് സമരത്തിനുപിന്നിലെന്നായിരുന്നു ആരോപണങ്ങള്‍. എന്നാല്‍, ബബിത ഫോഗട്ട്, ടിരത് റാണ എന്നീ ബി.ജെ.പി. നേതാക്കള്‍ ചേര്‍ന്നാണ് പ്രതിഷേധിക്കാനുള്ള സൗകര്യമുണ്ടാക്കിത്തന്നതെന്നും സാക്ഷി പറഞ്ഞു. തങ്ങളെ മുന്‍നിര്‍ത്തി അവര്‍ രാഷ്ട്രീയം കളിക്കുകയായിരുന്നു. തങ്ങള്‍ക്കൊപ്പം പോരാട്ടത്തില്‍ ബബിത പങ്കാളിയാകുമെന്നാണ് കരുതിയതെന്നും സാക്ഷി മാലിക് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]