
പുതിയ ചിത്രം പ്രഖ്യാപിച്ച് ബോളിവുഡ് സംവിധായകൻ വിവേക് അഗ്നിഹോത്രി. മഹാഭാരതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ഒരുക്കുന്ന ‘പർവ’ വമ്പൻ ബജറ്റിലാകും ഒരുങ്ങുക. മൂന്ന് ഭാഗങ്ങളുള്ള ബ്രഹ്മാണ്ഡ ചിത്രം എസ്. എൽ ഭെെരപ്പയുടെ കന്നഡ നോവലായ ‘പർവ’ അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നത്.
നിർമാതാവും നടിയുമായ പല്ലവി ജോഷി, സംവിധായകൻ പ്രകാശ് ബെൽവാടി, എഴുത്തുകാരൻ എസ്. എൽ ഭെെരപ്പ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. ചിത്രത്തിലെ താരനിരയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഇന്ത്യയുടെ കോവിഡ് പോരാട്ടം ആസ്പദമാക്കി ഒരുക്കിയ ‘ദി വാക്സിൻ വാർ‘ ആയിരുന്നു വിവേക് അഗ്നിഹോത്രിയുടെ ഒടുവിലത്തെ ചിത്രം. ബോക്സോഫീസിൽ തിളങ്ങാൻ ചിത്രത്തിനായില്ല. പല്ലവി ജോഷി, അനുപം ഖേര്‍, നാനാ പടേകര്‍, റെയ്മ സെൻ, ഗിരിജ, നിവേദിത ഭട്ടാചാര്യ, സപ്തമി ഗൗഡ, മോഹൻ കൗപുര്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, പഞ്ചാബി, ഭോജ്പുരി, ബംഗാളി, മറാഠി, തെലുഗു, തമിഴ്, കന്നഡ, ഉറുദു എന്നീ 11 ഭാഷകളിൽ ചിത്രം റിലീസ് ചെയ്തിരുന്നു. അഗ്നിഹോത്രിയുടെ ഭാര്യ പല്ലവി ജോഷിയുടെ ഐ ആം ബുദ്ധ പ്രൊഡക്ഷൻസും അഭിഷേക് അഗർവാളും ചേർന്ന് അഗർവാൾ ആർട്ടിന്റെ ബാനറിലാണ് ചിത്രം നിർമിച്ചത്.
കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറഞ്ഞ ‘ദി കശ്മിര് ഫയല്‍സി’ന് ശേഷം അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രമാണ് ‘ദി വാക്സിൻ വാർ’. നിരൂപക ശ്രദ്ധ നേടിയ ‘ദി കശ്മിര് ഫയല്‍സി’ൽ അനുപം ഖേർ ആയിരുന്നു പ്രധാന വേഷത്തിലെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]