
ജോജു ജോർജിന്റെ കുടുംബ ചിത്രം പുലിമടയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ 26-ന് ചിത്രം തിയേറ്ററുകളിൽ എത്തും. പ്രശസ്ത സംവിധായകൻ എ.കെ. സാജനും ജോജു ജോർജും ഒന്നിക്കുന്ന ചിത്രത്തിൽ നായികമാരാകുന്നത് ഐശ്വര്യരാജേഷും ലിജോമോളുമാണ്.
പെണ്ണിന്റെ സുഗന്ധം (സെന്റ് ഓഫ് എ വുമൺ) എന്ന ടാഗ് ലൈനോട് കൂടി എത്തുന്ന “പുലിമട”യിൽ ബാലചന്ദ്രമേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ജിയോ ബേബി, അബു സലിം, സോന നായർ, കൃഷ്ണ പ്രഭ, പൗളി വിത്സൻ, ഷിബില എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. പാൻ ഇന്ത്യൻ ചിത്രമായി എത്തുന്ന “പുലിമട” ഇൻക്വിലാബ് സിനിമാസ്, ലാൻഡ് സിനിമാസ് എന്നീ ബാനറുകളിൽ രാജേഷ് ദാമോദരനും സിജോ വടക്കനും ചേർന്നാണ് നിർമിക്കുന്നത്. വയനാടായിരുന്നു പ്രധാനലൊക്കേഷൻ.
പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രശസ്ത ഛായാഗ്രാഹകനായ വേണു സ്വന്തം സംവിധാനത്തിൽ അല്ലാതെ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഒരു ഷെഡ്യൂളിൽ തന്നെ 60 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ബിഗ് ബജറ്റ് ചിത്രമാണ് പുലിമട. വിൻസന്റ് സ്കറിയുടെ (ജോജു ജോർജ് ) കല്യാണവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് പുലിമടയിലൂടെ പ്രേക്ഷകന് മുന്നിലെത്തുന്നത്. ടൈറ്റിൽ സൂചിപ്പിക്കുന്നതുപോലെ തന്നെ ശരിക്കും ഒരു പുലിമടയിലൂടെ തന്നെയാവും പ്രേക്ഷകരെ സംവിധായകൻ കൊണ്ടുപോവുക.
സംഗീതം -ഇഷാൻ ദേവ്, ഗാനരചന -റഫീഖ് അഹമ്മദ്, ഡോക്ടർ താര ജയശങ്കർ, ഫാദർ മൈക്കിൾ പനച്ചിക്കൽ, പശ്ചാത്തല സംഗീതം -അനിൽ ജോൺസൺ, എഡിറ്റർ -എ കെ സാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -വർക്കി ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ -രാജീവ് പെരുമ്പാവൂർ, പ്രൊഡക്ഷൻ ഡിസൈനർ -വിനേഷ് ബംഗ്ലാൻ, ആർട്ട് -ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് -ഷാജി പുൽപള്ളി, വസ്ത്രാലങ്കാരം -സുനിൽ റഹ്മാൻ, സ്റ്റെഫി സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ഹരീഷ് തെക്കേപ്പാട്ട്, സ്റ്റിൽസ് -അനൂപ് ചാക്കോ, പി.ആർ.ഒ -മഞ്ജു ഗോപിനാഥ്, ഡിസൈൻസ് -ഓൾഡ്മങ്ക്സ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ, വിതരണം -ആൻ മെഗാ മീഡിയ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]