ബിജു മേനോൻ, മേതിൽ ദേവിക, നിഖില വിമൽ, അനുശ്രീ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് കഥ ഇന്നുവരെ. 20-ാം തീയതിയാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ആദ്യദിനം ലഭിച്ച പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി തിയറ്ററുകളില്‍ പ്രതിഫലിക്കുന്നുണ്ട്. റിലീസ് ദിനത്തേക്കാള്‍ കൂടുതല്‍ പ്രേക്ഷകര്‍ മൂന്നാം ദിനമായ ഞായറാഴ്ച ചിത്രം കാണാനെത്തി. ചിത്രത്തിന് കുടുംബ പ്രേക്ഷകരുടെ വലിയൊരു സാന്നിധ്യം ഞായറാഴ്ച കേരളമൊട്ടാകെ തിയറ്ററുകളിൽ ഉണ്ടായി. പത്തിലധികം ഹൗസ് ഫുൾ ഷോകൾ ഇന്നലെ വൈകുന്നേരം രേഖപ്പെടുത്തി.
വളരെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് എല്ലായിടത്ത് നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് അണിയറക്കാര്‍ പറയുന്നു. ചിത്രത്തിൻ്റെ ക്ലൈമാക്സ് രംഗത്തിന് വലിയ കൈയടിയാണ് ആദ്യ ദിവസം മുതൽ തന്നെ ലഭിക്കുന്നത്. വളരെ വ്യത്യസ്തമായ പ്രണയ കഥ പറയുന്ന ചിത്രത്തിൽ ബിജു മേനോൻ്റെ ശക്തമായ കഥാപാത്രത്തോടൊപ്പം പ്രശസ്ത നർത്തകി മേതിൽ ദേവിക ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. നിഖില വിമലിൻ്റെയും അനുശ്രീയുടെയും കഥാപാത്രങ്ങളും മികച്ച പ്രേക്ഷകാഭിപ്രായമാണ് നേടിയിരിക്കുന്നത്. മേപ്പടിയാൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിഷ്ണു മോഹൻ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കഥ ഇന്നുവരെ. മലയാളത്തിൽ ഒരിടവേളയ്ക്കു ശേഷം കുടുംബത്തോടൊപ്പം ആസ്വദിച്ചു കാണാവുന്ന നല്ലൊരു പ്രണയ ചിത്രമാണ് ‘കഥ ഇന്നു വരെ’യെന്നാണ് പ്രേക്ഷകാഭിപ്രായം.
നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ദിഖ്, രൺജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. വിഷ്ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് “കഥ ഇന്നുവരെ” നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസറും ഗാനവും സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയിരുന്നു.
ഛായാഗ്രഹണം- ജോമോൻ ടി. ജോൺ, എഡിറ്റിങ്- ഷമീർ മുഹമ്മദ്, സംഗീതം- അശ്വിൻ ആര്യൻ, പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ- സുഭാഷ് കരുൺ, കോസ്റ്റ്യൂംസ്- ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്- സുധി സുരേന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- വിപിൻ കുമാർ, വിഎഫ്എക്സ്- കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈൻ- ടോണി ബാബു, സ്റ്റിൽസ്- അമൽ ജെയിംസ്, പ്രൊമോഷൻസ്- ടെൻ ജി മീഡിയ, ഡിസൈൻസ്- ഇല്യൂമിനാർട്ടിസ്റ്, പിആർഒ- എ.എസ്. ദിനേശ്, ആതിര ദിൽജിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]