
എൻ. ടി. രാമ റാവു ജൂനിയറിനെ നായകനാക്കി കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ‘ദേവര’ സെപ്റ്റംബർ 27 മുതൽ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായ് നടത്താനിരുന്ന പ്രി-റിലീസ് ഇവന്റ് ആരാധകരുടെ അതിപ്രസരം കാരണം മാറ്റിവെച്ചു. ഓഡിറ്റോറിയത്തിൽ ഉൾക്കൊള്ളാൻ ആകുന്നതിലും അധികമാളുകളാണ് പരിപാടിയ്ക്കെത്തിയത്. ഉന്തും തള്ളുമായതോടെ ചടങ്ങ് റദ്ദാക്കുകയായിരുന്നു.
ആയിരക്കണക്കിന് ആരാധകരാണ് ജൂനിയർ എൻടിആർനെ കാണാനാവാതെ മടങ്ങിപ്പോയത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം രണ്ട് ഭാഗങ്ങളായാണ് പ്രദർശനത്തിനെത്തുക. തെലുഗ്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായ് പുറത്തിറങ്ങുന്ന ആദ്യഭാഗം ദുൽഖർ സൽമാൻ്റെ വേഫറർ ഫിലിംസ് കേരളത്തിൽ വിതരണത്തിനെത്തിക്കും. യുവസുധ ആർട്ട്സും എൻടിആർ ആർട്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നന്ദമുരി കല്യാൺ റാമാണ് അവതരിപ്പിക്കുന്നത്.
‘ജനത ഗാരേജ്’ന് ശേഷം കൊരട്ടല ശിവയും എൻടിആറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ദേവര’. ആക്ഷനും റൊമാൻസും കോർത്തിണക്കിയ ചിത്രത്തിന്റെ ട്രെയിലർ വലിയ ശ്രദ്ധ നേടിയിരുന്നു. ദേവര എന്നാണ് എൻടിആർന്റെ കഥാപാത്രത്തിന്റെ പേര്. ഭൈര എന്ന വില്ലൻ കഥാപാത്രമായ് സൈഫ് അലി ഖാൻ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ നായിക വേഷം ബോളീവുഡ് താരം ജാൻവി കപൂറാണ് കൈകാര്യം ചെയ്യുന്നത്. ജാൻവി കപൂറിന്റെ ആദ്യ തെലുഗു ചിത്രമാണിത്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈൻ ടോം ചാക്കോ, നരൈൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
പ്രേക്ഷകരുടെ പ്രിയ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ സംഗീതം പകർന്ന ചിത്രത്തിലെ മൂന്ന് ഗാനങ്ങൾ ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. ആദ്യഗാനം ‘ഫിയർ സോങ്ങ്’ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയപ്പോൾ രണ്ടാമത്തെ ഗാനം ‘ചുട്ടമല്ലെ’ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. മൂന്നാമത്തെ ഗാനമായ ‘ദാവൂദി’ക്കും വൻ സ്വീകാര്യതയാണ് ലഭിച്ചത്.
ഛായാഗ്രഹണം: രത്നവേലു ഐ എസ് സി, ചിത്രസംയോജനം: ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ: സാബു സിറിൾ, പിആർഒ: ആതിര ദിൽജിത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]