അഹാനയെക്കുറിച്ച് വാചാലയായി അമ്മ സിന്ധു കൃഷ്ണ. അഹാനയെപ്പോലെയൊരു മകൾ എല്ലാ അമ്മമാർക്കും ഉണ്ടാകണമെന്ന് സിന്ധു സോഷ്യൽ മീഡിയയിൽ കുറിച്ചു. കുടുംബസമേതം നടത്തിയ ബാലി യാത്രയുടെ ഓർമകളിലാണ് സിന്ധുവിൻ്റെ കുറിപ്പ്.
‘സാഹസികതകൾ എൻ്റെ ജീവിതത്തിൻ്റെ ഭാഗമല്ല. ഊട്ടിയിലെ ബോർഡിങ് സ്കൂളിലായിരുന്നപ്പോൾ ആവശ്യത്തിന് സാഹസികതകളിൽ ഏർപ്പെട്ടിരുന്നു. എന്നാൽ എനിക്കിഷ്ടമുള്ളതെല്ലാം ചെയ്യാൻ എൻ്റെ ആരോഗ്യം ഇപ്പോൾ അനുവദിക്കാറില്ല. എന്നാൽ ഈ ബാലി യാത്രയിൽ, കുട്ടികളുടെ നിർബന്ധത്താൽ എല്ലാ ഭയത്തേയും എനിക്ക് തോൽപ്പിക്കാൻ സാധിച്ചു.
അഹാന കൃഷ്ണ അമ്മ സിന്ധുവിനൊപ്പം | photo: instagram/ahana krishna
അമ്മൂ, എല്ലാ അമ്മമാർക്കും നിന്നെപ്പോലെ ഒരു കുട്ടി ഉണ്ടാവണം. എൻ്റെ ജീവിതത്തിലേക്ക് ഒരുപാട് സന്തോഷം നൽകാൻ നീ ശ്രമിച്ചു. ഓരോരോ ചുവടുകൾ വെച്ച് ആയിരം പടികളിൽ കയറുമ്പോഴും നീ എനിക്കൊപ്പം നിന്നു. വീഴുമെന്നു തോന്നിയപ്പോഴൊക്കെ പുറകിൽ താങ്ങായി നീ ഉണ്ടായിരുന്നു. കടൽത്തിരകളിൽ നിൽക്കുമ്പോൾ നീയെന്നെ മുറുക്കിപ്പിടിച്ചു. ജീവിതം മുഴുവനും ഓർമിക്കാനുള്ളത് നീ സമ്മാനിച്ചു. നന്ദി അമ്മു. എന്നെ സഹായിച്ചതിന് ഓസിക്കും ഇഷാനിക്കും ഹൻസുവിനും അശ്വിനും നന്ദി’, സിന്ധു കുറിച്ചു.
ദിവസങ്ങൾക്ക് മുൻപായിരുന്നു നടൻ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വിവാഹം. പിന്നാലെ അവധി ആഘോഷിക്കാനായി എല്ലാവരും ബാലിയിലേയ്ക്ക് പോവുകയായിരുന്നു. ബാലിയിൽ നിന്നുള്ള കാഴ്ചകളും ഇവരെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]