
ശ്രദ്ധാ കപൂറും രാജ് കുമാർ റാവുവും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘സ്ത്രീ 2’ ബോക്സോഫീസിൽ പുത്തൻ നാഴികകല്ലുകൾ പിന്നിടുന്നു. എതിരാളികൾ ആരുമില്ലാതെ കുതിക്കുന്ന ചിത്രം ഒട്ടനവധി റെക്കോഡുകൾ തകർത്തുകഴിഞ്ഞു.
ആഭ്യന്തര ബോക്സോഫീസിൽ നിന്ന് 600 കോടി നേടുന്ന ആദ്യ ഹിന്ദി ചിത്രം എന്ന ഖ്യാതി ‘സ്ത്രീ 2’ സ്വന്തമാക്കിയിരിക്കുകയാണ്. നേരത്തെ ഷാരൂഖ് ഖാൻ ചിത്രം ജവാനെ പിന്തള്ളിയാണ് ആഭ്യന്തര ബോക്സോഫീസിൽ നിന്ന് ഏറ്റവുമധികം കളക്ഷൻ നേടുന്ന ചിത്രമെന്ന ഖ്യാതി ‘സ്ത്രീ 2’ സ്വന്തമാക്കിയത്.
ആഗോളതലത്തിൽ 800 കോടി ക്ലബ്ബിൽ ‘സത്രീ 2’ ഇടം നേടിക്കഴിഞ്ഞു. 1000 കോടിയിലേയ്ക്കാണ് ചിത്രത്തിൻ്റെ കുതിപ്പ്. ആഗോളതലത്തിൽ 1000 കോടിരൂപയിലേറെ സ്വന്തമാക്കിയ പ്രഭാസിൻ്റെ ‘കൽക്കി’യാണ് ഈ വർഷം ഏറ്റവുമധികം കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം.
ബോളിവുഡിൽ നിന്ന് ശക്തരായ എതിരാളികൾ ഇല്ലെന്നതാണ് ‘സ്ത്രീ 2’വിന് കരുത്താകുന്നത്. റീറിലീസ് ചെയ്ത ‘തുമ്പാട്’ മാത്രമാണ് ശക്തമായി മത്സരരംഗത്തുള്ളത്.
അമർ കൗശിക് സംവിധാനം ചെയ്ത സ്ത്രീ 2, 2018ൽ എത്തിയ ഹൊറർ ചിത്രം സ്ത്രീയുടെ തുടർച്ച കൂടിയാണ്. മഡോക്ക് ഫിലിംസിന്റെ ഹൊറർ യൂണിവേഴ്സിലെ നാലാമത്തെ ചിത്രമാണ് സ്ത്രീ 2. സ്ത്രീ, ഭേടിയാ, മുഞ്ജ്യ എന്നിവയാണ് മറ്റു സിനിമകൾ. രാജ്കുമാർ റാവുവിനും ശ്രദ്ധ കപൂറിനും പുറമെ അപർശക്തി ഖുറാന, പങ്കജ് ത്രിപാഠി, അഭിഷേക് ബാനർജി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ചിത്രം. തമന്നയും അക്ഷയ് കുമാറും വരുൺ ധവാനും അതിഥി വേഷങ്ങളിൽ എത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]