മകൾ മീരയുടെ അപ്രതീക്ഷിത വിയോഗത്തിൽ പ്രതികരിച്ച് തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണി. ധൈര്യശാലിയും ദയയുള്ളവളുമായിരുന്നു മീരയെന്നും മകൾക്കൊപ്പം താനും മരിച്ചുവെന്നും വിജയ് ആന്റണി പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഹൃദയഭേദകമായ കുറിപ്പിലൂടെയായിരുന്നു വിജയ് ആന്റണിയുടെ പ്രതികരണം.
ധൈര്യശാലിയും ദയയുള്ളവളുമായിരുന്നു എന്റെ മകൾ മീര. മതമോ ജാതിയോ പണമോ അസൂയയോ വേദനയോ ദാരിദ്ര്യമോ പകയോ ഇല്ലാത്ത ശാന്തമായ ഒരു സ്ഥലത്തേക്ക് അവൾ യാത്രയായി. ഇപ്പോഴും അവൾ എന്നോട് സംസാരിക്കാറുണ്ട്. അവൾക്കൊപ്പം ഞാനും മരിച്ചുകഴിഞ്ഞു.
ഞാനിപ്പോൾ അവൾക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ തുടങ്ങിയിരിക്കുന്നു. അവളുടെ ബഹുമാനാർത്ഥം ഞാൻ എന്ത് നല്ല പ്രവൃത്തികൾ ചെയ്താലും അത് ആരംഭിക്കുന്നത് അവളായിരിക്കുമെന്നും വിശ്വസിക്കുന്നു.
ചൊവ്വാഴ്ച രാവിലെയാണ് കിടപ്പുമുറിയില്‍ മീരയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പതിനാറു വയസ്സുള്ള മീര പ്ലസ്ടു വിദ്യാര്‍ഥിനിയായിരുന്നു. മാനസിക സമ്മര്‍ദം മീരയെ ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് വിവരങ്ങൾ. സംഭവത്തില്‍ ചെന്നൈ പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. വിജയ് ആന്റണിയുടെ മൂത്ത മകളാണ് മീര. ലാര എന്ന മകള്‍ കൂടിയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]