
ഒരുപിടി മലയാളചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് കൃതിക പ്രദീപ്. തന്റെ ജീവിതത്തിലെ സുപ്രധാനമായ ഒരുഘട്ടത്തിലേക്ക് കടന്ന വിവരം പങ്കുവെച്ചിരിക്കുകയാണ് അവർ. വിസ്താര എയർലൈൻസിൽ ക്യാബിൻ ക്രൂ ആയി ജോലിയിൽ പ്രവേശിച്ചിരിക്കുകയാണ് കൃതിക.
കൃതിക തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. ക്യാബിൻ ക്രൂ ആയി ജോലിക്ക് പ്രവേശിച്ചതിന്റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. വിസ്താരയുടെ യൂണിഫോമും ടാഗും അണിഞ്ഞ് സഹപ്രവർത്തകരോടൊപ്പം നിൽക്കുന്ന കൃതികയേയാണ് ചിത്രങ്ങളിൽ കാണാനാവുക. ‘‘ഔദ്യോഗികമായി വിസ്താര ക്യാബിൻ ക്രൂ ആയിരിക്കുന്നു” എന്നാണ് ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.
2014-ൽ ‘വില്ലാളിവീരൻ’ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കൃതിക വെള്ളിത്തിരയിലേക്കെത്തുന്നത്. 2018 ൽ സാജിദ് യഹിയ സംവിധാനം ചെയ്ത ‘മോഹൻലാൽ’ എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ കഥാപാത്രത്തിന്റെ കൗമാരകാലം അവതരിപ്പിച്ചു. തുടർന്ന് ആദി, കൂദാശ, പത്താം വളവ് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. ഗായിക കൂടിയായ കൃതിക മോഡലിങ് രംഗത്തും സജീവമാണ്.
Content Highlights: krittika pradeep now cabin crew of vistara airlines, krittika pradeep new job
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]