
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി ഗതാഗത വകുപ്പ് മന്ത്രിയും നടനുമായ കെ.ബി ഗണേഷ് കുമാർ. റിപ്പോർട്ടിൽ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. തന്നോട് ആരും പരാതി പറഞ്ഞിട്ടില്ലെന്നും പറഞ്ഞാൽ നടപടിയെടുക്കുമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
‘റിപ്പോർട്ടിൽ സാംസ്കാരിക മന്ത്രി കൃത്യമായ മറുപടി പറഞ്ഞിട്ടുണ്ട്. അദ്ദേഹമതിൽ നടപടി എടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഗതാഗത മന്ത്രിക്ക് ഇക്കാര്യത്തിൽ ഇടപെടേണ്ട കാര്യമില്ല. പരാതികൾ എല്ലാം ശരിയാണെന്ന് എനിക്ക് എങ്ങനെ പറയാനാകും. ആളുകളുടെ വ്യക്തിപരമായ കാര്യങ്ങളാണ്. എന്നോട് പരാതി പറഞ്ഞാൽ എനിക്ക് പച്ചക്ക് പുറത്തുപറയാനാകും. റിപ്പോർട്ട് ഞാൻ കണ്ടിട്ടില്ല. അതിൽ വേണ്ട നടപടി സർക്കാർ സ്വീകരിക്കും.
ഒരുപാട് അസൗകര്യങ്ങൾ ഉണ്ടെന്നത് ശരിയാണ്. ടോയ്ലറ്റ് ഇല്ലെന്നത് സ്ത്രീകളെ സംബന്ധിച്ച് ഒരുപാട് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇക്കാര്യത്തിലൊക്കെ നേരത്തെ നടപടി എടുക്കണമായിരുന്നു. പഠനത്തിലെ ചില കാര്യങ്ങൾ മാത്രം ഹെെലെെറ്റ് ചെയ്യേണ്ടതില്ല. നടപ്പിലാക്കേണ്ട കാര്യങ്ങൾ കൃത്യമായും നടപ്പാക്കും. എന്നോട് ആരും പരാതി പറഞ്ഞിട്ടില്ല. എന്നോട് പറഞ്ഞാൽ നടപടി എടുത്തിരിക്കും. റിപ്പോർട്ടിലെ പുറത്തുവരാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയാനാകില്ല’, ഗണേഷ്കുമാർ പറഞ്ഞു.