
ചെന്നൈ: യുക്തിചിന്ത വളർത്താനും അന്ധവിശ്വാസങ്ങൾക്കെതിരേ പ്രചാരണം നടത്താനുമായി പെരിയാർ വിഷൻ ഒ.ടി.ടി. പ്ലാറ്റ്ഫോം പ്രവർത്തനം തുടങ്ങി. പെരിയാർ ഇ.വി. രാമസാമി സ്ഥാപിച്ച ദ്രാവിഡർ കഴക(ഡി.കെ.)മാണ് ഇതിന്റെ ശില്പികൾ.
ആത്മാഭിമാനവും സാമൂഹികനീതിയും ഉയർത്തിപ്പിടിക്കുകയെന്ന പെരിയാറുടെ ആശയം കൂടുതലാളുകളിലെത്തിക്കുകയാണ് ലക്ഷ്യം. സിനിമകളും ഡോക്യുമെന്ററികളും അഭിമുഖങ്ങളും പ്രഭാഷണങ്ങളുമെല്ലാമായിരിക്കും ഉള്ളടക്കം.
ഡി.എം.കെ. നേതാവ് കനിമൊഴിയും നടൻ സത്യരാജും ഡി.കെ. നേതാവ് കെ. വീരമണിയും ചേർന്നാണ് ഒ.ടി.ടി ഉദ്ഘാടനംചെയ്തത്. സാമൂഹികനീതി എന്ന ആശയവുമായി പ്രവർത്തനം തുടങ്ങുന്ന ലോകത്തെ ആദ്യത്തെ ഒ.ടി.ടി. പ്ലാറ്റ്ഫോമാണ് പെരിയാർവിഷൻ എന്ന് മുഖ്യമന്ത്രി സ്റ്റാലിൻ സന്ദേശത്തിൽ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]