
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 എഡി’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. ജൂണ്‍ 27ന് ചിത്രം തിയറ്ററുകളിലെത്തും. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് നിര്‍മ്മിക്കുന്ന ഈ ചിത്രം വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ഇന്ത്യന്‍ മിത്തോളജിയില്‍ വേരൂന്നി പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണിത്. ചിത്രത്തിന്റെ നേരത്തെ പുറത്തുവിട്ട ടീസറിന് വലിയ സ്വീകാര്യത പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരുന്നു. ട്രെയിലര്‍ കൂടെ റിലീസ് ചെയ്തതോടെ വലിയ പ്രതീക്ഷയോടെയാണ് ഈ ഇതിഹാസ ചിത്രത്തിനായ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
‘കാശി, ‘കോംപ്ലക്സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് ‘കല്‍ക്കി 2898 എഡി’ പറയുന്നത് എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. അതിജീവനത്തിനായ് പോരാടുന്നവരുടെ അവസാനത്തെ നഗരമായിട്ടാണ് കാശിയെ ചിത്രീകരിച്ചിരിക്കുന്നത്. വരേണ്യവര്‍ഗം നിയന്ത്രിക്കുന്നവര്‍ വസിക്കുന്ന ഇടമായ് ‘കോംപ്ലക്സ്’ അഥവാ പറുദീസയെയും ഈ പറുദീസയിലെ മനുഷ്യരാല്‍ പീഡിപ്പിക്കപ്പെടുന്നവരുടെ അഭയകേന്ദ്രമായ് പ്രവര്‍ത്തിക്കുന്ന ഇടമായ് ശംഭാളയെയും ചിത്രീകരിച്ചിരിക്കുന്നു. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് തുടങ്ങി ഒന്നിലധികം ഭാഷകളില്‍ ട്രെയിലര്‍ ലഭ്യമാണ്.
പ്രഭാസിനൊപ്പം അമിതാഭ് ബച്ചന്, കമല്ഹാസന്, ശോഭന, ദിഷ പഠാണി, അന്ന ബെന്‍, പശുപതി തുടങ്ങിയവര്‍ സുപ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രമായ ‘സുമതി’യെ ദീപിക പദുക്കോണാണ് കൈകാര്യം ചെയ്യുന്നത്. ‘അശ്വത്ഥാമാവ്’ എന്ന കഥാപാത്രമായ് അമിതാഭ് ബച്ചനും ‘യാസ്കിന്’ എന്ന കഥാപാത്രമായ് കമല്‍ഹാസനും ‘ഭൈരവ’യായ് പ്രഭാസും വേഷമിടുന്നു. വമ്പന്‍ താരങ്ങളെ അണിനിരത്തി ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ സിനിമയാണ് ‘കല്‍ക്കി 2898 എഡി’. മികച്ച പശ്ചാത്തല സംഗീതംത്തോടൊപ്പം ഗംഭീര വിഎഫ്എക്സും നല്‍കികൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്. പിആര്‍ഒ: ശബരി.