
രക്ഷിത് ഷെട്ടിയും ചാര്‍ലി എന്ന നായയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച 777 ചാര്‍ലി 2022 ല്‍ ലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. ധര്‍മ എന്ന യുവാവും ചാര്‍ലി എന്ന നായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പ്രേക്ഷകരെ ആഴത്തില്‍ സ്പര്‍ശിച്ചു. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ചിത്രം കണ്ടതിന് ശേഷം ദു:ഖം സഹിക്കാനാകാതെ കരയുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. മലയാളിയായ കിരണ്‍രാജാണ് ചിത്രത്തിന്റെ സംവിധായകന്.
നിരവധിയാരാധകരുള്ള ചാര്‍ളിയുടെ പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് രക്ഷിത്. ചാര്‍ളി അമ്മയായ സന്തോഷ വാര്‍ത്തയാണ് നടന് സാമൂഹിക മാധ്യമങ്ങളിലൂടെ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ആറ് നായകുട്ടികള്‍ക്ക് ജന്മം നല്കിയ ചാര്‍ളിയുടെ ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
”ഞങ്ങളുടെ കുടുംബത്തിലേക്കുള്ള പുതിയ അംഗങ്ങളുടെ വരവില്‍ എല്ലാവരെയും കടുത്ത ആവേശത്തിലാണ്. ചാര്‍ലി ഇപ്പോള്‍ ആറ് ഓമനകളായ നായ് കുട്ടികളുടെ മക്കളുടെ അമ്മയാണ്”- രക്ഷിത് കുറിച്ചു. ചാര്‍ലിക്കൊപ്പം സമയം ചെലവിടുന്ന വീഡിയോയും രക്ഷിത് ഇതോടൊപ്പം പങ്കുവച്ചു.
സിനിമയിലും ചാര്‍ളി ഗര്‍ഭിണിയാകുന്നതിനെ കുറിച്ചും ചിത്രീകരിച്ചിരുന്നു. മെെസൂരുവിലുള്ള ബി, സി പ്രമോദാണ് ചാര്‍ളിയുടെ കെയര്‍ ടേക്കര്‍. പ്രസവ വാര്‍ത്ത അറിഞ്ഞ് ചാര്‍ലിയെയും കുഞ്ഞുങ്ങളെയും കാണാന്‍ രക്ഷിത് ഓടിയെത്തുകയായിരുന്നു.
20 കോടി ബജറ്റിലൊരുക്കിയ ചിത്രം 100 കോടിയാണ് ബോക്സ് ഓഫീസില്‍ വാരിയത്. കിരണ്‍ രാജിന്റെ ആദ്യ സംവിധാന സംരംഭമാണ് 777 ചാര്‍ളി. ചിത്രം മലയാളത്തിലടക്കം വലിയ വിജയമായി. മാത്രമല്ല മികച്ച കന്നഡ സിനിമയ്ക്കുള്ള ദേശീയ പുരസ്കാരവും 777 ചാര്‍ളി നേടിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]