
കേരളം മുഴുവന്‍ തരംഗം തീര്‍ത്ത് ബ്രൊമാന്‍സ്. ചിരിയും സസ്പെന്‍സും പ്രണയവും സൗഹൃദവും ആക്ഷനും നിറച്ചു ബ്രൊമാന്സ്് തിയേറ്ററുകളില്‍ വന്‍ വിജയം നേടിയാണ് മുന്നേറുന്നത്. രണ്ടാം ആഴ്ചയിലും വന്‍ ബുക്കിങ്ങാണ് ചിത്രത്തിന് ലഭിക്കുന്നത്.
ജോ ആന്‍ഡ് ജോ, 18 പ്ലസ്, എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ ഡി ജോസിന്റെ സംവിധാനത്തില്‍ യുവനിര അണിനിരക്കുന്ന ബ്രൊമാന്‍സ് സോഷ്യല്‍ മീഡിയയിയിലും ക്യാമ്പസുകളിലും ഒരേപോലെ തരംഗം തീര്‍ത്താണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനു എത്തിയത്.
മാത്യൂ തോമസ്, അര്ജുന് അശോകന്, സംഗീത് പ്രതാപ്, മഹിമ നമ്പ്യാര്‍ എന്നിവരെല്ലാം സിനിമയിലെ പ്രധാന കഥാപാത്രങ്ങളാണ്. ഇവര്‍ക്കൊപ്പം കലാഭവന്‍ ഷാജോണ്‍, ശ്യാം മോഹന്‍ തുടങ്ങിയവും ചേരുന്നു.
ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന് ആണ് ചിത്രം നിര്‍മിക്കുന്നത്. അരുണ്‍ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യന്‍, രവീഷ്നാഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
എഡിറ്റിംഗ് – ചമന്‍ ചാക്കോ, ക്യാമറ – അഖില്‍ ജോര്‍ജ്, ആര്‍ട്ട് – നിമേഷ് എം താനൂര്‍, മേക്കപ്പ് – റോണേക്സ് സേവ്യര്‍, കോസ്റ്റിയും – മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്ട്രോളര് – സുധര്‍മ്മന്‍ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് – രജിവന്‍ അബ്ദുല്‍ ബഷീര്‍, ഡിസൈന്‍ – യെല്ലോ ടൂത്, വിതരണം – സെന്‍ട്രല്‍ പിക്ചര്‍സ്, പി.ആര്.ഓ – റിന്‍സി മുംതാസ്, സീതലക്ഷ്മി,ഡിജിറ്റല്‍ മാര്‍ക്കറ്റിങ് – ഒബ്സ്ക്യൂറ എന്റര്‍ടൈന്‍മെന്റ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]