
പൃഥ്വിരാജ് സുകുമാരന്‍ സംവിധായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എംപുരാന്’ മാര്‍ച്ച് 27-ന് റിലീസിനൊരുങ്ങുകയാണ്. വന്‍ താരനിരയെ അണിനിരത്തിയാണ് പൃഥ്വിരാജ് ‘എംപുരാന്’ ഒരുക്കിയിരിക്കുന്നത്. എച്ച്ബിഒ നിര്‍മിച്ച സൂപ്പര്‍ഹിറ്റ് ടെലിവിഷന്‍ പരമ്പരയായ ഗെയിം ഓഫ് ത്രോണ്‍സിലെ താരങ്ങളിലൊരാളായ ഇംഗ്ലീഷ് നടന് ജെറോം ഫ്ളിന്നിനേയും എംപുരാനിലെ താരനിരയില്‍ എത്തിച്ചിരിക്കുകയാണ് പൃഥ്വിരാജ്.
ബോറിസ് ഒലിവര്‍ എന്ന കഥാപാത്രമായാണ് ജെറോം ഫ്ളിന്‍ എംപുരാനില്‍ അവതരിപ്പിക്കുന്നത്. ഗെയിം ഓഫ് ത്രോണ്‍സില്‍ ‘ബ്രോണ്‍’ എന്ന കഥാപാത്രമായാണ് ജെറോം ഫ്ളിന്‍ എത്തിയത്. ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഗെയിം ഓഫ് ത്രോണ്‍സിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നായിരുന്നു ഇത്.
പൃഥ്വിരാജ് തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയും ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയുമാണ് ജെറോം ഫ്ളിന്നിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തിയത്.
എംപുരാന്റെ ഭാഗമായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ജെറോം പറയുന്നു. യുകെയ്ക്കും യുഎസിനും പുറത്ത് മോളിവുഡിന്റെ ഭാഗമായത് തന്നെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണെന്നും ജെറോം പറഞ്ഞു. തന്റെ യൗവനകാലത്ത് ഏറെ വര്‍ഷക്കാലം ആത്മീയതയുടെ ഭാഗമായി താന്‍ ഇന്ത്യയില്‍ ചിലവഴിച്ചിട്ടുണ്ടെന്നും ഇന്ത്യയിലെ അനുഭവങ്ങള്‍ തന്റെ ജീവിതത്തെ ഏറെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. എംപുരാനില്‍ പ്രവര്‍ത്തിക്കാനായത് വീട്ടിലേക്ക് മടങ്ങുന്നത് പോലെയാണെന്നും ജെറോം പറയുന്നു.
തന്റെ കഥാപാത്രത്തെ കുറിച്ച് കൂടുതലൊന്നും പറയാനില്ല. എങ്കിലും ഖുറേഷിയുടെ യാത്രയില്‍ ബോറിസ് ഒലിവറിന് ഒരു പ്രധാനപ്പെട്ട സ്ഥാനമുണ്ടെന്നും ജെറോം വ്യക്തമാക്കി. തന്റെ കഥാപാത്രവും സിനിമയും എല്ലാവര്ക്കും ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജെറോം കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]