മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമയായ ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യദിനംതന്നെ മികച്ചപ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനൊപ്പം കഴിഞ്ഞദിവസം മമ്മൂട്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ പോസ്റ്റും സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്’ന്റെ റിലീസിന് തലേദിവസമാണ് മമ്മൂട്ടി തൻ്റെ പുതിയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. മൂന്നരലക്ഷത്തോളം ലൈക്കുകളാണ് ഇതുവരെ പോസ്റ്റിന് ലഭിച്ചത്. താരത്തിന് പ്രായം റിവേഴ്സ് ഗിയറിലാണെന്നാണ് ചിലര്‍ നല്കിയ കമന്റ്. ‘ഇയാളാര് മമ്മൂട്ടിയോ’, ‘നമ്മളൊക്കെ ഇനി ഫോട്ടോ ഇടണോ’, ‘എന്താ ലുക്ക്’, ‘യുവാക്കളെ തകര്‍ക്കുന്ന പ്രവൃത്തികളില്‍നിന്ന് മമ്മൂക്ക പിന്മാറണം’ എന്നിങ്ങനെ രസകരമായ കമന്റുകളും പോസ്റ്റിന് താഴെയുണ്ട്.
മമ്മൂട്ടിയെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തമിഴ് സംവിധായകന് ഗൗതം വാസുദേവ് മേനോന് ഒരുക്കിയ ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്സ്’ വ്യാഴാഴ്ചയാണ് ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തിയത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മിക്കുന്ന ആറാമത്തെ ചിത്രമാണിത്. ഗൗതം വാസുദേവ് മേനോന് ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഡോ. സൂരജ് രാജന്, ഡോ. നീരജ് രാജന് എന്നിവര്‍ ചേര്‍ന്നാണ്.
ഗൗതം മേനോന് തന്റെ കരിയറില്‍ ആദ്യമായി ഒരുക്കിയ കോമഡി ത്രില്ലര്‍ കൂടിയാണ് ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്സ്’. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ഡിറ്റക്ടീവുകളായി വേഷമിട്ടിരിക്കുന്ന മമ്മൂട്ടി, ഗോകുല്‍ സുരേഷ് എന്നിവര്‍ക്കൊപ്പം ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട്, ഷൈന്‍ ടോം ചാക്കോ, വാഫ ഖതീജ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]