
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പന്ത്രണ്ടുകളഭമഹോത്സവത്തിന്റെ ഭാഗമായി നടന്ന സംഗീതപരിപാടിയില്നിന്നുള്ള രസകരമായ നിമിഷങ്ങള്‍ പങ്കുവെച്ച് രമേശ് ചെന്നിത്തല. ചൊവ്വാഴ്ച എം.ജി. ശ്രീകുമാറും സംഘവും അവതരിപ്പിച്ച പരിപാടിയില്‍നിന്നുള്ള വീഡിയോയാണ് രമേശ് ചെന്നിത്തല ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. വൈകിയെത്തിയ രമേശ് ചെന്നിത്തലയുടെ അഭ്യര്‍ഥന പ്രകാരം എം.ജി. ശ്രീകുമാര്‍ ‘അമ്പലപ്പുഴ ഉണ്ണിക്കനോട് നീ’ എന്ന ഗാനം വീണ്ടും പാടുന്നതായി വീഡിയോയില്‍ കാണാം.
‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനെ കാണാന്‍ എത്തിയപ്പോള്‍ പാല്‍പ്പായസത്തിന്റെ മധുരവുമായി എംജി ശ്രീകുമാറും ശിഖയും’, എന്ന കുറിപ്പോടൊണ് രമേശ് ചെന്നിത്തല ദൃശ്യം പങ്കുവെച്ചത്. വേദിയിലെത്തിയ ചെന്നിത്തല, താന്‍ വരുന്നതിന് മുമ്പ് എം.ജി. ശ്രീകുമാര്‍ അമ്പലപ്പുഴ എന്ന ഗാനം പാടിക്കഴിഞ്ഞെന്നും അത് തനിക്ക് ഒട്ടും ഇഷ്ടമായില്ലെന്നും പറഞ്ഞു. ഒരിക്കല്‍ കൂടെ പാട്ട് പാടിയേ പറ്റുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാലുവരി പാടാം എന്ന മുഖവുരയോടെ എം.ജി. ശ്രീകുമാര്‍ രമേശ് ചെന്നിത്തലയെ അടുത്ത് നിര്‍ത്തി പാട്ട് പാടി. ഫീമെയില്‍ വോയ്സ് പാടുന്ന ശിഖയെ വേദിയിലേക്ക് വിളിച്ച എം.ജി. ശ്രീകുമാര്‍, വേദി വിടാന്‍ ഒരുങ്ങിയ ചെന്നിത്തലയെ കൈപിടിച്ച് ചേര്‍ത്ത് നിര്‍ത്തിയാണ് പാട്ട് പാടിയത്.
അമ്പലപ്പുഴ തന്റെ അമ്മയുടെ വീടും ഹരിപ്പാട് തന്റെ അച്ഛന്റെ വീടുമാണെന്ന് പാട്ടിന് ശേഷം എം.ജി. ശ്രീകുമാര്‍ പറഞ്ഞു. വന്നതില്‍ ഒരുപാട് സന്തോഷം എന്ന് പറഞ്ഞാണ് എം.ജി. ശ്രീകുമാര്‍ രമേശ് ചെന്നിത്തലയെ തിരിച്ചയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]