
ബോളിവുഡ് നടന് സെയ്ഫ് അലി ഖാനെതിരായ ആക്രമണത്തില്‍ സംശയം പ്രകടിപ്പിച്ച് മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ. ആക്രണം യഥാര്‍ത്ഥത്തില്‍ നടന്നോയെന്നും അതോ അഭിനയമാണോയെന്നും മന്ത്രി ചോദിച്ചു.
വീട്ടില്‍വെച്ച് കുത്തേറ്റതിന് പിന്നാലെ സെയ്ഫ് അലിഖാനെ മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അഞ്ചുദിവസത്തെ ചികിത്സയ്ക്ക് ശേഷം ചൊവ്വാഴ്ചയാണ് താരത്തെ ഡിസ്ചാര്‍ജ് ചെയ്തത്.
ഇതിന് പിന്നാലെയാണ് മഹാരാഷ്ട്ര മന്ത്രിയുടെ പ്രസ്താവന. പുണെയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു റാണ, ‘ഡിസ്ചാര്‍ജ് ചെയ്ത ശേഷം സെയ്ഫ് അലി ഖാനെ കണ്ടപ്പോള്‍, അദ്ദേഹത്തിന് ശരിക്കും കുത്തേറ്റോ അതോ അഭിനയിക്കുകയാണോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു’ റാണ പറഞ്ഞു.
പ്രതിപക്ഷ നേതാക്കളുടെ പ്രതികരണത്തെ മന്ത്രി വര്‍ഗീയവത്കരിക്കുകയും ചെയ്തു. ഒരു ഖാന് അപകടത്തില്‍പ്പെടുമ്പോള്‍ മാത്രം പ്രതിപക്ഷ നേതാക്കള്‍ ആശങ്കപ്പെടുന്നുവെന്നും സുശാന്ത് സിങ് രജ്പുതിന് ഇവര്‍ പിന്തുണ നല്‍കിയില്ലെന്നും മഹാരാഷ്ട്ര മന്ത്രി പറഞ്ഞു.
‘ഷാരൂഖ് ഖാന്റെ മകന്, എന്‍സിപി നേതാവുമായ നവാബ് മാലിക്, സെയ്ഫ് അലി ഖാന് എന്നിവരെ കുറിച്ച് സുപ്രിയ സുലെയ്ക്ക് ആശങ്കയുണ്ട്. ഏതെങ്കിലും ഹിന്ദു കലാകാരനെക്കുറിച്ച് അവര്‍ വിഷമം പറയുന്നത് നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ’ റാണ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]