മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ് ഉണ്ണി മുകുന്ദന് നായകനായ ‘മാര്‍ക്കോ’. സമൂഹമാധ്യമങ്ങളിലും വലിയ ആഭിപ്രായമാണ് ചിത്രത്തിന്. ഇതിനിടെ ഉണ്ണി മുകുന്ദനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന് വിനയന്. അര്‍പ്പണ ബോധവും കഠിനാദ്ധ്വാനവും ഒരു കലാകാരനെ വിജയത്തിലെത്തിച്ചിരിക്കും എന്നതിന്റെ തെളിവാണ് ‘മാര്‍ക്കോ’ എന്ന സിനിമയിലൂടെ ഉണ്ണി മുകുന്ദന് നേടിയ വിജയമെന്ന് വിനയന് പറഞ്ഞു. ‘ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ’ എന്നും ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കറിപ്പിലൂടെ അദ്ദേഹം ആശംസിച്ചു.
‘ അര്‍പ്പണ ബോധവും കഠിനാദ്ധ്വാനവും ഒരു കലാകാരനെ വിജയത്തിലെത്തിച്ചിരിക്കും എന്നതിന്റെ തെളിവാണ് ‘മാര്‍ക്കോ’ എന്ന സിനിമയിലൂടെ ഉണ്ണി മുകുന്ദന് നേടിയ വിജയം. ഒരു സിനിമയുടെ തുടക്കം മുതല്‍ അത് തീയറ്ററില്‍ എത്തിക്കഴിഞ്ഞൂം.. ഒരു സംവിധായകനേക്കാളും നിര്‍മ്മതാവിനെക്കാളും ആത്മാര്‍ത്ഥതയോടെ ആ സിനിമയുടെ കൂടെ സഞ്ചരിക്കുവാനും പ്രമോഷന് കൊടുക്കുവാനും ഒക്കെ ഉണ്ണി കാണിക്കുന്ന ഉത്സാഹവും മനസ്സും മറ്റു യുവനടന്മാര്ക്കും അനുകരണീയമാണ്. നിതാന്തമായ പരിശ്രമമാണല്ലോ വിജയത്തിനാധാരം. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടേ… ആശംസകള്‍’ – വിനയന് കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]