വിമർശനങ്ങളും വിവാദങ്ങളും വിടാതെ പിന്തുടരുന്നുണ്ടെങ്കിലും ബോക്സോഫീസിൽ കുതിപ്പ് അവസാനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല പുഷ്പ 2. റിലീസ് ചെയ്ത് മൂന്നാം വാരത്തിലും വിജയകരമായി പ്രദർശനം തുടരുകയാണ് ചിത്രം. ഡിസംബർ അഞ്ചിന് റിലീസ് ചെയ്ത ചിത്രം അതിന്റെ മൂന്നാം ശനിയാഴ്ച ബോക്സോഫീസ് കളക്ഷനിൽ വൻ കുതിപ്പാണുണ്ടാക്കിയത്.
തിയേറ്ററുകളിലെത്തിയ ശേഷമുള്ള മൂന്നാമത്തെ ശനിയാഴ്ചയായ കഴിഞ്ഞദിവസം മാത്രം ഇന്ത്യയിൽനിന്ന് പുഷ്പ 2 നേടിയത് 25 കോടി രൂപയാണ്. ഇതോടെ റിലീസ് ചെയ്ത് 17 ദിവസം കൊണ്ട് ചിത്രത്തിന്റെ ഇന്ത്യയിലെ കളക്ഷൻ മാത്രം 1029.9 കോടി രൂപയായി. കളക്ഷനിൽ 74.83 ശതമാനം വർധനവാണ് ചിത്രമുണ്ടാക്കിയതെന്ന് ഇൻഡസ്ട്രി ട്രാക്കർമാർ വിലയിരുത്തുന്നു. ഹിന്ദി മൊഴിമാറ്റ പതിപ്പാണ് ഇന്ത്യയിൽ ശനിയാഴ്ച ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 20 കോടിയാണ് ഉത്തരേന്ത്യൻ മേഖലകളിൽ ചിത്രം നേടിയത്. തെലുങ്ക് പതിപ്പ് 4.35 കോടിയും നേടി.
കളക്ഷനിൽ മുൻപന്തിയിൽ നിൽക്കുന്ന ഹിന്ദി ചിത്രമായി പുഷ്പ ഇതിനകം മാറിയിട്ടുണ്ട്. 2000 കോടി കളക്ഷൻ എന്ന റെക്കോർഡാണ് പുഷ്പയ്ക്ക് മുന്നിലുള്ളത്. അങ്ങനെ സംഭവിച്ചാൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്ന ഇന്ത്യൻ ചിത്രമായും പുഷ്പ 2 മാറും.
ലോകമെമ്പാടുമുള്ള 12,500 ല്‍ അധികം സ്ക്രീനുകളിലാണ് പുഷ്പ 2 ഇറങ്ങിയത്. പ്രീ സെയിലില്‍ നിന്ന് മാത്രം ചിത്രം 100 കോടി നേട്ടം സ്വന്തമാക്കിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. വന്‍ വിജയമായി മാറിയ ‘പുഷ്പ: ദി റൈസി’ന്റെ രണ്ടാം ഭാഗമാണ് ‘പുഷ്പ: ദി റൂള്‍ (പുഷ്പ 2).
മൂന്നു വര്‍ഷത്തിന്റെ ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്റെ ചിത്രമാണിത്. ആദ്യ ഭാഗത്തിലെ പ്രകടനത്തിലൂടെ കഴിഞ്ഞതവണത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരം അല്ലു അര്‍ജുനെ തേടിയെത്തിയിരുന്നു. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ പ്രതിനായകവേഷത്തിലെത്തുന്നത്. രശ്മിക മന്ദാനയാണ് നായിക. ജഗപതി ബാബു, പ്രകാശ് രാജ്, സുനില്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റുവേഷങ്ങളില്‍. മൈത്രി മൂവി മേക്കേഴ്സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകന്റേതുതന്നെയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]