
മലയാളികളുടെ പ്രിയ ഗായികയാണ് കെ.എസ്. ചിത്ര. മറക്കാനാവാത്ത എത്രയോ ഗാനങ്ങൾ പാടി. ഇന്നും ഗാനങ്ങൾ ആലപിച്ചുകൊണ്ടേയിരിക്കുന്ന ചിത്രയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു മകൾ നന്ദനയുടെ അകാലത്തിലുള്ള മരണം. നന്ദനയുടെ പിറന്നാൾ ദിനമായിരുന്നു തിങ്കളാഴ്ച.
നന്ദനയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് ചിത്ര ഫെയ്സ്ബുക്കിൽ കുറിച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്. എന്റെ ഹൃദയത്തിൽ നീ ഒരു വിടവ് അവശേഷിപ്പിച്ചു. എനിക്ക് ഒരിക്കലും അത് നികത്താൻ കഴിയില്ല. ഓരോ ദിവസം കഴിയുന്തോറും ഞാൻ നിന്നെ കൂടുതൽ മിസ് ചെയ്യുന്നു. എന്നാണ് ചിത്ര കുറിച്ചത്.
വിവാഹം കഴിഞ്ഞ് പതിനഞ്ച് വർഷങ്ങൾക്കുശേഷമാണ് ചിത്രയ്ക്കും വിജയശങ്കറിനും നന്ദന ജനിക്കുന്നത്. ഡൗൺ സിൻഡ്രോമോടുകൂടിയായിരുന്നു കുട്ടിയുടെ ജനനം. 2011 ഏപ്രിലിൽ ദുബായിലെ എമിറേറ്റ്സ് ഹില്ലിലുള്ള നീന്തൽക്കുളത്തിൽ വീണായിരുന്നു നന്ദനയുടെ മരണം. മരിക്കുമ്പോൾ എട്ടുവയസായിരുന്നു നന്ദനയ്ക്ക് പ്രായം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]