
ഹിറ്റുകളുടെ രചയിതാവിനെ എല്ലാവരും മറന്നു, ഭാര്യയുടെ പെൻഷനും നിലച്ചു; പാപ്പനംകോടിന്റെ വിയോഗത്തിന് 25
പാപ്പനംകോട് ലക്ഷ്മണന്റെ ചിത്രവുമായി ഭാര്യ രാജമ്മയും മകൻ ഗോപികൃഷ്ണനും പെരുവന്താനത്തെ വീട്ടിൽ | ഫോട്ടോ: മാതൃഭൂമി
മലയാളസിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റുകൾക്ക് തൂലിക ചലിപ്പിച്ച പാപ്പനംകോട് ലക്ഷ്മണൻ വിടപറഞ്ഞിട്ട് കാൽ നൂറ്റാണ്ട് പിന്നിടുന്നു. 162 മലയാളസിനിമകൾക്ക് തിരക്കഥ ഒരുക്കുകയും 90-ലധികം ഗാനങ്ങൾ രചിക്കുകയും ചെയ്ത ശ്രദ്ധേയനായ കലാകാരനായിരുന്നു ലക്ഷ്മണൻ. കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തിഗ്രാമമായ പെരുവന്താനം സ്വദേശിയാണ് ലക്ഷ്മണനെന്നത് അധികമാർക്കും അറിയാത്ത കാര്യം.
To advertise here, Contact Us
നസീറിനും സത്യനും മമ്മൂട്ടിക്കും മോഹൻലാലിനുമൊക്കെ മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച തിരക്കഥാകാരനായ ലക്ഷ്മണൻ കാലയവനികക്കുള്ളിൽ മറഞ്ഞിട്ട് ജനുവരി 30-ന് 25 വർഷം പൂർത്തിയാക്കും. തിരുവനന്തപുരം വഞ്ചിയൂരിൽ പ്രവർത്തിച്ചിരുന്ന കലാനിലയം കൃഷ്ണൻനായരുടെ സ്ഥിരംനാടകവേദിയിലൂടെയാണ് രംഗപ്രവേശം. ദക്ഷിണാമൂർത്തി സംഗീതം നൽകിയ ‘സൽക്കലാ ദേവിതൻ ചിത്രഗോപുരങ്ങളെ സർഗസംഗീത മുണർത്തൂ…’ എന്ന കലാനിലയത്തിന്റെ തീം സോങ് ഇദ്ദേഹത്തിന്റേതാണ്. ‘ഉദ്യാനലക്ഷ്മി’ ആയിരുന്നു അദ്യസിനിമ. ഇതിന്റെ തിരക്കഥ ശ്രദ്ധിക്കപ്പെട്ടു.
നസീർ അഭിനയിച്ച ‘പിക്പോക്കറ്റ്,’ ‘മുളമൂട്ടിൽ അടിമ,’ ‘കൊടുംകാറ്റ്,’ ‘കരിപുരണ്ട ജീവിതം,’ ജയന്റെ ‘മൂർഖൻ,’ ‘മനുഷ്യമൃഗം,’ ‘ഇതിഹാസം,’ ‘ആരംഭം,’ ‘യക്ഷി,’ ‘ശക്തി’ എന്നിങ്ങനെ ഹിറ്റുകളുടെ തുടർചരിത്രം മറ്റാർക്കും സ്വന്തമാക്കാൻ കഴിയാത്ത വിജയചരിത്രം. 1997-ൽ ടി.എസ്.സുരേഷ് ബാബു ആദ്യമായി സുരേഷ്ഗോപിയെ നായകനാക്കി സംവിധാനം ചെയ്ത ‘ശംഖ് നാദം’ സിനിമയുടെ തിരക്കഥയും ഇദ്ദേഹത്തിന്റേതാണ്. ‘തീനാളങ്ങൾ’ നിർമിച്ചതും ഇദ്ദേഹം.
മനുഷ്യമൃഗത്തിലെ ‘കസ്തൂരി മാൻമിഴി…’ യും, ‘പളനിമല കോവിലിലെ പാൽകാവടി…,’ ‘മൈലാഞ്ചി കാട്ടിൽ…’ എന്നീ ഹിറ്റ് ഗാനങ്ങളുടെയും ശില്പികൂടിയാണ് ഇദ്ദേഹം. പ്രണയവും പകയും നൈരാശ്യവും സാധാരണക്കാരന്റെ പച്ചയായ ജീവിതവും അഭ്രപാളികളിൽ വരച്ചുകാട്ടി മികച്ച സംവിധായകരെപ്പോലും ഞെട്ടിച്ചു. സിനിമയിൽ തിരക്കുകൂടിയതോടെ ഭാര്യ രാജമ്മയ്ക്കും രണ്ടുമക്കൾക്കുമൊപ്പം 1977-ൽ തിരുവനന്തപുരത്തുനിന്ന് മദ്രാസിലെ മഹാലിംഗപുരത്ത് താമസം തുടങ്ങി.
സിനിമാമേഖലയിലെ തിരക്കിൽനിന്ന് തിരക്കഥയിലേക്ക് ലക്ഷ്മണൻ ഓടിക്കയറി. ചുരുങ്ങിയ കാലംകൊണ്ട് മലയാള സിനിമയിലെ മുൻനിര തിരക്കഥാകൃത്തുകളിൽ പ്രധാനിയായി. 1985-ൽ സാലിഗ്രാമിൽ സ്വന്തമായി വീട് നിർമിച്ചു. 1998-ൽ സിനിമയുടെ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മാമ്പലത്ത് ട്രെയിൻതട്ടി മരിക്കുന്നതുവരെ ലക്ഷ്മണന്റെ ജീവിതം സിനിമയുടെ വെള്ളിവെളിച്ചത്തിനൊപ്പം മാത്രമായിരുന്നു. ഹിറ്റുകൾ സമ്മാനിച്ച് വരുമ്പോഴും അദ്ദേഹം കോടീശ്വരൻ ആയില്ലെന്ന് സിനിമാ നിരീക്ഷകർ പറയുന്നു. കടം അദ്ദേഹത്തിന് വലിയ ബാധ്യതകൾ സമ്മാനിച്ചു. പക്ഷേ, സ്വന്തം കലാപ്രവർത്തനം അദ്ദേഹം കൈവിട്ടില്ല. നർത്തകിയായ മുണ്ടക്കയം ചോറ്റി മണക്കാടൻപള്ളിയിൽ രാജമ്മയെ വിവാഹം കഴിച്ചത് 1964-ലാണ്. ശിവഗിരിയിൽ ആയിരുന്നു വിവാഹം.
JUST IN
13 min ago
മറിയക്കുട്ടിയുടെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
24 min ago
ശൈലിമാറ്റി കപ്പിലേക്കൊരു ‘സഞ്ജുറി’; അടഞ്ഞുതുടങ്ങിയ നീലപ്പടയുടെ വാതില്‍ തള്ളിത്തുറന്ന ഇന്നിങ്സ്
26 min ago
അലങ്കരിക്കാന്‍ മാത്രമല്ല, വൈനുണ്ടാക്കാനും പനിനീര്‍പ്പൂക്കള്‍; റോസ്പെറ്റല്‍ വൈന്‍
See More
ഭർത്താവിന്റെ മരണശേഷം രാജമ്മ മദ്രാസിലെ വീടുവിറ്റ് സിനിമാലോകം ലക്ഷ്മണന് നൽകിയ ഭാരിച്ച കടംവീട്ടി. ബാക്കി പണവുമായി ചോറ്റിയിലെത്തി. പിന്നീട് പെരുവന്താനത്ത് അഞ്ചുസെന്റ് സ്ഥലം വാങ്ങി, വീടുവെച്ച് താമസം തുടങ്ങി. ഒപ്പം മകൻ ഗോപികൃഷ്ണനും ഭാര്യയും മകളും ഉണ്ട്. ഇളയ മകൾ വീണാ ലക്ഷ്മണൻ ചെന്നൈയിൽ കോളേജ് അധ്യാപികയാണ്. പ്രിയ എഴുത്തുകാരന്റെ കുടുംബത്തെ മലയാള സിനിമാ പ്രവർത്തകർ പൂർണമായും മറന്നു. രാജമ്മയ്ക്ക് ചലച്ചിത്ര പരിഷത്തിന്റെ പെൻഷൻ ലഭിച്ചിരുന്നതും നിലച്ചു.
Content Highlights: 25th death anniversary of pappanamkodu lakshmanan, pappanamkodu’s movies
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]