
മമ്മൂട്ടി, ജ്യോതിക എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതല്‍ ദ കോര്‍. പ്രമേയം കൊണ്ടും അവതരണ മികവുകൊണ്ടും അഭിനയത്തികവുകൊണ്ടും ഈ വര്‍ഷത്തെ ഏറ്റവും നല്ല ചിത്രങ്ങളിലൊന്നായിരിക്കുകയാണ് കാതല്‍. മികച്ച നിരൂപകപ്രശംസയും അതുപോലെ വാണിജ്യ വിജയവും നേടാനായി എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.
കാതലില്‍ അഭിനയിച്ചതിന്റെ അനുഭവം തുറന്ന് പറയുകയാണ് ജ്യോതിക. ഫിലിം കമ്പാനിയന് നല്കിയ അഭിമുഖത്തിലാണ് ജ്യോതിക മനസ്സു തുറന്നത്.
”ഈ സിനിമയില്‍ നിശബ്ദതയ്ക്ക് വലിയ സ്ഥാനമുണ്ട്. നായകന് സ്വവര്ഗാനുരാഗികയാണ്. ഭാര്യയും അയാളും തമ്മില്‍ സംസാരിക്കുന്നില്ല. ഈ മൗനത്തിന് ഒരുപാട് തലങ്ങളുണ്ട്. സിനിമയുടെ ക്ലൈമാക്സിലാണ് നായകനും നായികയും തമ്മില്‍ സംസാരിക്കുന്നത്. അതുപോലെ മക്കളും മാതാപിതാക്കളുമായുള്ള ബന്ധവും വേറിട്ട രീതിയില്‍ മനോഹരമായാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഈ സിനിമയില്‍ തിരക്കഥയാണ് നായകന്. അതുപോലെ തന്നെ മമ്മൂട്ടി സാറും. ഒരുപാട് സൂപ്പര്‍താരങ്ങള്‍ക്കൊപ്പം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മമ്മൂട്ടി സാറാണ് യഥാര്‍ഥ ഹീറോ.
സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുന്നതിന്റെ ആദ്യദിനം ഞാന്‍ അദ്ദേഹത്തിന് അരികില്‍ പോയി ചോദിച്ചു. സര്, താങ്കള്‍ എന്തുകൊണ്ടാണ് ഈ കഥാപാത്രത്തെ തിരഞ്ഞെടുത്തത് എന്ന്. അദ്ദേഹം പറഞ്ഞു, ആരാണ് ഹീറോ? ഹീറോ എന്ന് പറയുന്നത് ഒരാളെ പിടിച്ച് ഇടിക്കുന്നവനോ അല്ലെങ്കില്‍ പ്രണയിക്കുന്നവനോ മാത്രമല്ല. ഹീറോ എന്ന് പറയുന്നത് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യുന്ന ഒരാളാണ്. അദ്ദേഹത്തിന്റെ മറുപടി കേട്ടപ്പോള്‍ എനിക്ക് കയ്യടിക്കാന്‍ തോന്നി. ”
”മമ്മൂട്ടി കഴിഞ്ഞ രണ്ടുവര്‍ഷമായി തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ അതിമനോഹരമാണെന്ന് അഭിമുഖത്തില്‍ പങ്കെടുത്ത നടന് സിദ്ധാര്‍ഥ് പറഞ്ഞു. പൊതുവായി അഭിനേതാക്കളിലുണ്ടാകുന്ന അഹന്ത ഇല്ലാതെയാണ് അദ്ദേഹം സിനിമകളെ സമീപിക്കുന്നത്. നന്‍പകല്‍ നേരത്ത് മയക്കവും കാതലും അതിന് ഉദാഹരണമാണ്. അദ്ദേഹവുമായി താരതമ്യപ്പെടുത്താന്‍ മറ്റൊരു നടനില്ല”- സിദ്ധാര്‍ഥ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]