
ഹൈദരാബാദ്: ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തെലുങ്ക് നടന് ജഗദീഷ് പ്രതാപ് ഭണ്ഡാരി കുറ്റംസമ്മതിച്ചുവെന്ന് റിപ്പോർട്ടുകൾ. നവംബര്‍ 29 നാണ് യുവതി ആത്മഹത്യ ചെയ്തത്.
യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ജഗദീഷ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഒരാഴ്ച മുൻപാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 174 വകുപ്പ് ചുമത്തി ഹൈദരാബാദ് പോലീസ് നടനെ അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിന് ഒടുവിൽ ജഗദീഷ് കുറ്റം സമ്മതിച്ചുവെന്നാണ് വിവരങ്ങൾ.
2018 മുതൽ അഭിനയരംഗത്ത് സജീവമായുള്ള ജഗദീഷ് അല്ലു അർജുന്റെ ‘പുഷ്പ’ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. അല്ലു അർജുൻ അവതരിപ്പിച്ച പുഷ്പയുടെ അടുത്ത സുഹൃത്തായ കേശവ എന്ന കഥാപാത്രമായാണ് ജഗദീഷ് ചിത്രത്തിലെത്തിയത്. സുകുമാർ ഒരുക്കുന്ന ‘പുഷ്പ 2’ വിലും നടൻ പ്രധാന വേഷത്തിലുണ്ട്. ജഗദീഷിന്റെ അറസ്റ്റ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനെ ബാധിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]