മാതൃത്വത്തിനപ്പുറം തന്നെ ബാധിക്കുന്ന ഒന്നും തന്നെ ഈ ലോകത്തില്ലെന്ന് പ്രശസ്ത ഹോളിവുഡ് താരം ആഞ്ജലീന ജോളി. മക്കള്‍ക്കുവേണ്ടിയാണ് താന്‍ ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുന്നതെന്നും അവരാണ് തന്നെ മുന്നോട്ടുജീവിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും ആഞ്ജലീന പറഞ്ഞു. മഡോക്സ്, പാക്സ്, സഹാറ, ഷിലോഹ, നോക്സ്, വിവിയന്‍ എന്നിങ്ങനെ ആറുമക്കളാണ് ആഞ്ജലീനയ്ക്കുള്ളത്. ഗുഡ് മോണിങ് അമേരിക്ക എന്ന ഷോയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് താരം മക്കളെക്കുറിച്ച് വാചാലയായത്.
‘എന്റെ മാതൃത്വം, അതാണ് എന്റെ സന്തോഷം. നിങ്ങള്‍ക്ക് എന്നില്‍നിന്നും എന്തുവേണമെങ്കിലും കവര്‍ന്നെടുക്കാം, ഒന്നും എന്നെ ബാധിക്കില്ല.. എന്റെ മാതൃത്വമൊഴികെ,’ ആഞ്ജലീന പറഞ്ഞു. മുന്‍ഭര്‍ത്താവ് ബ്രാഡ് പിറ്റുമായി ചേര്‍ന്നുള്ള ദാമ്പത്യകാലത്താണ് ആഞ്ജലീന മാതൃത്വത്തിലേക്ക് കടന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ദമ്പതിമാരുടെ ആറുകുട്ടികളില്‍ മൂന്നു കുട്ടികളെ വിയറ്റ്നാം, കംബോഡിയ, എത്യോപ്യ എന്നിവിടങ്ങളില്‍ നിന്ന് ദത്തെടുത്തതാണ്.
മഡോക്സും പാക്സും സിനിമാമേഖലയിലെ പിന്നണിപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ് എന്നാല്‍ ക്യാമറയ്ക്ക് മുന്നിലേക്ക് വരാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ലെന്നും ആഞ്ജലീന പറഞ്ഞു. ‘എന്റെ മക്കള്‍ക്ക് സ്വകാര്യത എന്നൊന്ന് ഉണ്ടായിട്ടില്ല. ക്യാമറക്കണ്ണുകളാല്‍ അവര്‍ എപ്പോഴും വേട്ടയാടപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ സ്വയം തീരുമാനങ്ങള്‍ എടുക്കാറായി. അതുകൊണ്ടുതന്നെ തല്കാലം ക്യാമറയുടെ മുന്നിലേക്ക് എത്താന്‍ അവരാരും ആഗ്രഹിക്കുന്നില്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്,’ ആഞ്ജലീന വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]