
ടൊവിനോ തോമസ് നായകനായി എത്തുന്ന അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന ചിത്രത്തിന്റെ പേരില്‍ അഭിനേതാക്കളെ തേടി വ്യാജ സന്ദേശം.
അഭിനയിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചെത്തുന്നവരോട് ഫോട്ടോയും വിവരങ്ങളും ചോദിക്കുന്നതോടൊപ്പം പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്. ഇതിനോടകം നിരവധിപേര്‍ തട്ടിപ്പിനിരയായതാണ് വിവരം.
‘ടൊവിനോയുടെ പടമാണ്, പോലീസിന്റെ വേഷമാണുള്ളത്. വയനാട് ഫോറസ്റ്റിലാണ് ഷൂട്ടിംഗ് തുടങ്ങിയ കാര്യങ്ങളാണ് അഭിനേതാക്കളോട് തട്ടിപ്പ് സംഘം പറയുന്നത്.
9544199154, 9605025406 എന്നീ നമ്പറുകളില്‍ നിന്നാണ് സംഘം സന്ദേശങ്ങള്‍ അയക്കുന്നത്. ആര്‍ട്ടിസ്റ്റുകളെ വലയിലാക്കിയ ശേഷം DLXB0000009 എന്ന IFSE കോഡ് വരുന്ന 000900100003336 എന്ന അകൗണ്ട് നമ്പറിലേക്ക് പണം അയക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.
ഇന്ത്യന്‍ സിനിമാക്കമ്പനിയുടെ ബാനറില്‍ ടിപ്പു ഷാനും ഷിയാസ് ഹസ്സനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ അബിന്‍ ജോസഫാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. കുട്ടനാട്, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലായ് ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ സെക്കന്‍ഡ് ഷെഡ്യൂള്‍ വയനാട്ടില്‍ നടക്കുകയാണ്. പ്രിയംവദാ കൃഷ്ണയാണ് നായിക. സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ ആര്യാസലിം, റിനി ഉദയകുമാര്‍, സുധി കോഴിക്കോട്, പ്രശാന്ത് മാധവന്, എന്‍ എം ബാദുഷ തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]