
മലയാള സിനിമയില്‍ പുരോഗമന ചിന്തകള്‍ക്ക് വിത്തിട്ട ‘നീലക്കുയില്‍’ 70-ാം വര്‍ഷത്തില്‍ നാടക രൂപത്തില്‍ തട്ടില്‍ കയറാനൊരുങ്ങുന്നു. ഉറൂബിന്റെ രചനയില്‍ പി. ഭാസ്കരനും രാമു കാര്യാട്ടും ചേര്‍ന്ന് സംവിധാനം ചെയ്ത് 1954-ല്‍ പുറത്തിറങ്ങിയ നീലക്കുയില്‍ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടുന്ന ആദ്യ ദക്ഷിണേന്ത്യന്‍ സിനിമയായിരുന്നു. ഈ വിഖ്യാത ചിത്രത്തിന്റെ വാര്‍ഷികവും പി. ഭാസ്കരന്റെ ജന്മശതാബ്ദിവര്‍ഷവും ഒരുമിച്ചെത്തുമ്പോഴാണ് നാടകരൂപം ഒരുങ്ങുന്നത്.
സിനിമാ സംവിധായകന് സി.വി. പ്രേംകുമാറാണ് നാടകം സംവിധാനം ചെയ്യുന്നത്. വഴുതക്കാട് ലെനിന് ബാലവാടിയില്‍ റിഹേഴ്സല്‍ പുരോഗമിക്കുകയാണ്. സത്യന് അനശ്വരമാക്കിയ ശ്രീധരന് നായരും മിസ് കുമാരിയുടെ നീലിയും ഇന്നും മലയാളി മനസുകളില്‍ മായാതെ നില്‍പ്പുണ്ട്. ശ്രീധരന് നായരായി ഫോട്ടോ ജേര്‍ണലിസ്റ്റ് ജിതേഷ് ദാമോദറും നീലിയായി നര്‍ത്തകി സിത്താര ബാലകൃഷ്ണനുമാണ് നാകത്തില്‍ വേഷമിടുക.
നെല്ലിമൂട് ആര്.എസ്. മധുവാണ് രചന. സാമൂഹ്യപ്രസക്തി, രചന, സംവിധാനം, ഛായാഗ്രഹണം, ഗാനങ്ങള്‍ തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും മാറ്റത്തിന് തുടക്കമിട്ട, മലയാള സിനിമയുടെ നാഴിക കല്ലായിരുന്നു ‘നീലക്കുയില്‍’. കെ.രാഘവന് എന്ന രാഘവന് മാഷിന്റെ സംഗീതസംവിധായകനായുള്ള ആദ്യചിത്രവുമായിരുന്നു ഇത്.
അന്നമ്മ ഡേവിഡ് എന്ന ഗായികയെ പ്രശസ്തിയിലെത്തിച്ച ‘എല്ലാരും ചൊല്ലണ്’, ‘കുയിലിനെ തേടി’ തുടങ്ങിയവ ഒരുകാലത്ത് കോളാമ്പികളിലൂടെയും റേഡിയോയിലൂടെയും മലയാളക്കരയില്‍ മുഴങ്ങിയ മലയാള മണമുള്ള പാട്ടുകളായിരുന്നു. ‘കായലരികത്ത് വലെയറിഞ്ഞപ്പോള്’, മാനന്നും വിളിക്കില്ല’, ‘എങ്ങനെ നീ മറക്കും’ തുടങ്ങി നീലക്കുയിലിലെ എല്ലാ ഗാനങ്ങളും അതേപടി നാടകത്തിലുമുണ്ടാകും. രചന സി. ശ്രീകാന്ത്. ക്യാമറ ബിജു വര്‍ഗീസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]