‘അമരന്’ സിനിമയില്‍ സായ് പല്ലവി അവതരിപ്പിച്ച ഇന്ദു റബേക്ക സിനിമയില്‍ ഉപയോഗിച്ച ഫോണ്‍ നമ്പര്‍ യഥാര്‍ഥത്തില്‍ വാഗീശന്‍ എന്ന ഒരു കോളേജ് വിദ്യാര്ഥിയുടേതായിരുന്നു. പടം ഹിറ്റാവുകകൂടി ചെയ്തതോടെ വാഗീശനിപ്പോള് ഉറക്കം നഷ്ടപ്പെട്ട അവസ്ഥയുമായി. കാരണം, സായ് പല്ലവിയുടെ ആരാധകര്‍ തന്നെ. സിനിമയില്‍ കാണിച്ചത് സായ് പല്ലവിയുടെ യഥാര്‍ഥ ഫോണ്‍ നമ്പറാണെന്ന് കരുതി വാഗീശന്റെ ഫോണിലേക്കാണ് ഇപ്പോള്‍ വിളികള്‍ മുഴുവന്‍. ഇതോടെ വിദ്യാര്‍ഥി അമരന് സംഘത്തിനെതിരേ കേസ് കൊടുക്കുകയും ചെയ്തു.
1.1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസെന്ന് ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രശ്നം പരിഹരിച്ചുതരണമെന്നാവശ്യപ്പെട്ട് വാഗീശന്‍ നേരത്തെ അമരന്റെ നിര്‍മാണ കമ്പനിയെ സമീപിച്ചിരുന്നു. താന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടും അറിയിച്ചതാണ്. പക്ഷെ, വിഷയം പരിഗണിക്കാതിരുന്നതോടെയാണ് നിയമ നടപടിയിലേക്ക് പോയത്.
സായ് പല്ലവിയുടെ കഥാപാത്രം തന്റെ മൊബൈല്‍ നമ്പര്‍ എഴുതിയ പേപ്പര്‍ ചുരുട്ടി ശിവകാര്ത്തികേയൻ അവതരിപ്പിച്ച കഥാപാത്രത്തിന് എറിഞ്ഞുകൊടുക്കുന്ന രംഗം സിനിമയിലുണ്ട്. നമ്പറിലെ പത്തക്കത്തില് ഒന്ന് വായിക്കാനാകുന്നില്ലെങ്കിലും നമ്പര്‍ തന്റേതാണെന്ന് വാഗീശന്‍ പറയുന്നു.
സിനിമ കണ്ടവര്‍, നമ്പര്‍ സായ് പല്ലവിയുടേതാണെന്ന് കരുതി വിളിതുടങ്ങിയതോടെയാണ് വാഗീശന്‍ വലഞ്ഞത്. നടിയോട് ഒന്നു സംസാരിക്കാനും അഭിനയത്തെ പ്രശംസിക്കാനുമൊക്കെ ആയിരുന്നു പലരും വിളിച്ചത്. വിളികളുടെ എണ്ണം കൂടിയതോടെ വാഗീശന്‍ ഫോണ്‍ മ്യൂട്ട് ചെയ്യേണ്ടിവന്നു.
രണ്ടുകൊല്ലമായി ഈ നമ്പര്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടെന്നും ബാങ്ക് അക്കൗണ്ടുമായും മറ്റും ബന്ധിപ്പിച്ചിട്ടുള്ള നമ്പറാണ് ഇതെന്നും വാഗീശന്‍ പറയുന്നു. അതിനാല്‍തന്നെ നമ്പര്‍ ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും വാഗീശന്‍ കൂട്ടിച്ചേര്‍ക്കുന്നു. വിഷയവുമായി ബന്ധപ്പെട്ട് സേവനദാതാക്കളായ എയര്‍ ടെല്ലിനെ വാഗീശന്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍, മാര്‍ക്കറ്റിങ് കോളുകള്‍ അല്ലാത്ത ഇന്‍കമിങ് കോളുകള്‍ ബ്ലോക്ക് ചെയ്യാനാകില്ലെന്ന് അവര്‍ അറിയിച്ചതായി വാഗീശന്‍ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]