നിരവധി ഗാനരംഗങ്ങളിലൂടെ പ്രേക്ഷകരെ കോരിത്തരിപ്പിച്ച നടനും നൃത്തസംവിധായകനുമെല്ലാമാണ് പ്രഭുദേവ. വിവിധ ഭാഷകളിൽ സൂപ്പർതാരങ്ങൾക്കുൾപ്പെടെ അദ്ദേഹം കോറിയോഗ്രാഫി ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തിൽ രജിനികാന്തിനേക്കുറിച്ച് അധികമാർക്കും അറിയാത്ത ഒരു കാര്യം പുറത്തുവിട്ടിരിക്കുകയാണ് പ്രഭുദേവ.
രജിനികാന്തിന് നൃത്തംചെയ്യുന്നത് ഭയമാണെന്നാണ് പ്രഭുദേവ വെളിപ്പെടുത്തിയത്. ബിഹൈൻഡ് വുഡ്സിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. നൃത്തസംവിധായകരോട് രജിനിക്ക് വലിയ ബഹുമാനമാണെന്നും എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണെന്നും പ്രഭുദേവ കൂട്ടിച്ചേർത്തു.
എപ്പോഴും സന്തോഷത്തോടെ നടക്കുന്നയാളാണ് രജിനി സാർ. പക്ഷേ പാട്ട് എന്നുകേട്ടാൽ റോബോട്ടിനേ പോലെയാവും. കാലിൽ ഒരു പത്തിരുപത് കിലോ കെട്ടിവെച്ചാൽ എങ്ങനെയുണ്ടാവും എന്നതുപോലെ. ഭയങ്കര ടെൻഷനായിരിക്കും ആ സമയങ്ങളിൽ. എന്തിനാണ് ഇങ്ങനെ ടെൻഷനടിക്കുന്നതെന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. അറിയില്ല, പാട്ടെന്നുകേട്ടാൽ അപ്പോൾ ടെൻഷനാവും എന്നായിരിക്കും സാറിന്റെ മറുപടി. പ്രഭുദേവ പറഞ്ഞു.
നൃത്തസംവിധായകരുടെയടുത്ത് നല്ല ബഹുമാനത്തോടെയാണ് രജിനി നിൽക്കാറുള്ളതെന്ന് പ്രഭുദേവ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന് എല്ലാവരേയും ഇഷ്ടമാണ്. തിരിച്ചും അങ്ങനെതന്നെയാണ്. എപ്പോഴും ജോളിയായിരിക്കുന്ന വളരെ ലാളിത്യം നിറഞ്ഞയാളാണ് രജിനികാന്തെന്നും പ്രഭുദേവ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ടി.ജെ. ജ്ഞാനവേൽ, ലോകേഷ് കനകരാജ് എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രങ്ങളാണ് രജനികാന്തിന്റേതായി വരാനുള്ളത്.