ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന തന്റെ ഒരു സഹതാരത്തെ വർഷങ്ങൾക്കുശേഷം കണ്ടുമുട്ടിയ സന്തോഷത്തിലാണ് ബോളിവുഡ് നടി മാധുരി ദീക്ഷിത്. ആരാധകരുടെ പ്രിയങ്കരനായ സ്റ്റൈൽ മന്നൻ രജനികാന്തിനെയാണ് മാധുരി വീണ്ടും കാണാനിടയായത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് നടി ഈ സന്തോഷവാർത്ത പങ്കുവെച്ചത്.
ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനൽ കാണാൻ മുംബൈയിലെത്തിയപ്പോഴാണ് മാധുരിയും രജനികാന്തും കണ്ടുമുട്ടിയത്. ഭർത്താവ് ശ്രീരാം നേനേക്കും രജനികാന്തിനുമൊപ്പമുള്ള സെൽഫിയാണ് സോഷ്യൽ മീഡിയയിൽ നടി പങ്കുവെച്ചത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച ഉത്തർ ദക്ഷിൺ എന്ന ചിത്രത്തിലെ വരികളും അവർ ചിത്രത്തിനൊപ്പം കുറിച്ചു. അദ്ദേഹം എത്ര ദയയും എളിമയും മറ്റുള്ളവരോട് ബഹുമാനവും ഉള്ളയാളാണെന്നത് എപ്പോഴും അത്ഭുതപ്പെടുന്നുവെന്നും അവർ പറഞ്ഞു.
“കേ ദോ ഉത്തർ വാലോ സേ ദക്ഷിൺ വാലേ ആ ഗയേ”.. ഇത് ഞങ്ങളുടെ ഉത്തർ ദക്ഷിൺ എന്ന സിനിമയിലെ ഒരു ഗാനമായിരുന്നു. ഷൂട്ടിങ്ങിനിടയിൽ രജനികാന്ത് ജി എന്നോട് മറാത്തി ഭാഷയിൽ സംസാരിച്ചിരുന്നതായി ഞാൻ ഓർക്കുന്നു. എന്തൊരു പ്രചോദനം, എന്തൊരു മനുഷ്യൻ. രജനികാന്ത് ജിയുമായി വീണ്ടും കണ്ടുമുട്ടിയത് അതിശയകരമായിരുന്നു. അദ്ദേഹം എത്ര ദയയും എളിമയും മറ്റുള്ളവരോട് ബഹുമാനവും ഉള്ളയാളാണെന്നത് എപ്പോഴും അത്ഭുതപ്പെടുന്നു. മാധുരി ദീക്ഷിതിന്റെ വാക്കുകൾ.
1987-ൽ പ്രഭാത് ഖന്ന സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ആക്ഷൻ ചിത്രമാണ് ഉത്തർ ദക്ഷിൺ. രജനികാന്ത്, ജാക്കി ഷ്റോഫ്, മാധുരി ദീക്ഷിത്, ഭാരതി വിഷ്ണുവർധൻ എന്നിവരായിരുന്നു മുഖ്യവേഷങ്ങളിൽ. സുഭാഷ് ഘായിയുടേതായിരുന്നു കഥ. അശോക് ഖന്നയും സുഭാഷ് ഘായും ചേർന്നാണ് ചിത്രം നിർമിച്ചത്. മജാ മാ എന്ന ചിത്രത്തിലാണ് മാധുരി ദീക്ഷിത് അടുത്തിടെ അഭിനയിച്ചത്. ടി.ജെ. ജ്ഞാനവേൽ, ലോകേഷ് കനകരാജ് എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രങ്ങളാണ് രജനികാന്തിന്റേതായി വരാനുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]