
തുടക്കം മുതൽ ഒടുക്കം വരെ ഓരോ നിമിഷവും ത്രില്ലടിപ്പിച്ച് പ്രേക്ഷകർക്ക് പുത്തൻ ദൃശ്യാനുഭവം സമ്മാനിച്ച് തിയേറ്ററുകളിൽ മുന്നേറുകയാണ് കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ജ്യോതിർമയിയും ഒന്നിച്ച ‘ബോഗയ്ന്‍വില്ല’. ഇപ്പോഴിതാ സിനിമയുടെ സക്സസ് ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സിനിമയിലെ ചില ശ്രദ്ധേയ രംഗങ്ങൾ ടീസറിൽ ചേർത്തിട്ടുണ്ട്.
മലയാളത്തിലെ എക്കാലത്തേയും മികച്ച സ്റ്റൈലിഷ് സംവിധായകന് അമല്‍ നീരദിന്റെ സംവിധാനത്തിൽ, ലാജോ ജോസും അമൽ നീരദും ചേർന്നൊരുക്കിയ കഥയിൽ അടിമുടി ദുരൂഹത നിഴലിക്കുന്ന ദൃശ്യങ്ങളും അളന്നുമുറിച്ച സംഭാഷണങ്ങളുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. റീതുവായി ജ്യോതിർമയിയുടെ ഇതുവരെ കാണാത്ത രീതിയിലുള്ള അഭിനയമുഹൂർത്തങ്ങൾ തന്നെയാണ് ചിത്രത്തിലുള്ളത്. 11 വർഷങ്ങൾക്ക് ശേഷം സിനിമാഭിനയത്തിലേക്കുള്ള മടങ്ങിവരവിൽ ജ്യോതിർമയി ഞെട്ടിച്ചിട്ടുണ്ട്. ഒപ്പം കുഞ്ചാക്കോ ബോബന്റേയും ഫഹദിന്റേയും മികവുറ്റ പ്രകടനങ്ങളും.
മാസ് ആക്ഷൻ സിനിമകളൊരുക്കിയിട്ടുള്ള അമൽ നീരദ് ഇക്കുറി വേറിട്ട രീതിയിലുള്ളൊരു സീറ്റ് എഡ്ജ് സൈക്കോളജിക്കൽ ക്രൈം ത്രില്ലറുമായാണ് എത്തിയിരിക്കുന്നത്. ഷറഫുദ്ദീൻ, ശ്രിന്ദ, വീണ നന്ദകുമാർ, ജിനു ജോസഫ് തുടങ്ങിയവരുടെ ശ്രദ്ധേയ പ്രകടനങ്ങളും സിനിമയിലുണ്ട്. ചിത്രത്തിലേതായി ഇറങ്ങിയ ‘സ്തുതി’, ‘മറവികളെ പറയൂ…’ എന്നീ ഗാനങ്ങൾ ഇതിനകം ശ്രദ്ധേയമായി കഴിഞ്ഞിട്ടുണ്ട്. തിയേറ്ററുകളിൽ മികച്ച പ്രേക്ഷക നിരൂപക പ്രശംസയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സൂപ്പർ ഹിറ്റായി മാറിയ ‘ഭീഷ്മപര്വ്വ’ത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ‘ബോഗയ്ന്‍വില്ല’. സുഷിൻ ശ്യാം സംഗീതവും ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. അമൽ നീരദ് പ്രൊഡക്ഷൻസിന്റേയും ഉദയ പിക്ചേഴ്സിന്റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]