
സിനിമാപ്രേമികൾ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. ചിത്രത്തിന്റെ ഓരോ അപ്ഡേഷനുകൾക്കും സാമൂഹിക മാധ്യമങ്ങളിൽ വൻ വരവേല്പാണ്.
അടുത്തിടെ എത്തിയ പൃഥ്വിരാജിന്റെ ക്യാരക്ടർ പോസ്റ്ററും സാമൂഹിക മാധ്യമങ്ങളിൽ വൻ തരംഗമായിരുന്നു. അടുത്തത് ലാലേട്ടന്റെ ക്യാരക്ടർ പോസ്റ്റർ വരട്ടെ എന്ന തരത്തിലുള്ള കമന്റുകളും വ്യാപകമായിരുന്നു. ഇപ്പോൾ പൃഥ്വിരാജ് പങ്കുവെച്ച ഫോട്ടോയും അതിനുള്ള അടിക്കുറിപ്പുമാണ് ആരാധകരിൽ ചിരിപടർത്തുന്നത്.
നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും പൃഥ്വിയും സിനിമാ ചിത്രീകരണത്തിനിടെയുള്ള ഫോട്ടോയാണ് പൃഥ്വി പങ്കുവെച്ചത്. ചിത്രത്തിന് കൊടുത്ത രസകരമായ അടിക്കുറിപ്പാണ് ആരാധകരിൽ ചിരിയുണർത്തുന്നത്. കൈകൂപ്പി ഇരിക്കുന്ന ആന്റണി പെരുമ്പാവൂർ പറയുന്നതായിട്ടാണ് കുറിപ്പ്;
Le Anthony: ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു… ഹെലികോപ്റ്റർ വന്നു! ഇനി വേറെ എന്തെങ്കിലും? -എന്നാണ് പൃഥ്വി കുറിച്ചത്.
ചിത്രത്തിന് കമന്റുമായി സുപ്രിയയും ടൊവിനോയും അടക്കമുള്ളവർ രംഗത്തെത്തി. ഇനി പറക്കും തളിക ആയിക്കോട്ടെ എന്ന് ടൊവിനോ കുറിച്ചു.
‘ലെ അബ്രഹാം ഖുറേഷി: മിണ്ടാണ്ട് ഇരിക്കാം ഇല്ലെങ്കിൽ ഹെലികോപ്ടറിന്റെ മുകളിൽ നിന്ന് താഴോട്ട് ചാടാൻ ഇവന്മാർ പറയും!!’ എന്നാണ് രസകരമായ ഒരു കമന്റ്. ഇത്തരത്തിൽ നിരവധി കമന്റുകൾ നിറയുകയാണ് പോസ്റ്റിൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]