
നടി മഞ്ജു വാര്യർ പങ്കുവെച്ച ചിത്രങ്ങൾക്ക് ചുരുങ്ങിയ നേരം കൊണ്ട് മികച്ച സ്വീകരണം. നടിയുടെ ഏറ്റവും പുതിയ പോസ്റ്റ് നിമിഷനേരം കൊണ്ടാണ് വെെറലാകുന്നത്. നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് ലെെക്കും കമെൻ്റുമായി എത്തുന്നത്.
‘മനസമാധാനമാണ് നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സ്വത്ത്’, എന്ന ക്യാപ്ഷനോടെയാണ് നടി തൻ്റെ ചിത്രങ്ങൾ പങ്കുവെച്ചത്. മഞ്ജു വാര്യരുടെ സൗന്ദര്യത്തെ പുകഴ്ത്തിയുള്ള കമെൻ്റുകളാണ് ഏറെയും. ദിവസം കഴിയുംതോറും മൊഞ്ചു കൂടി വരുന്നു എന്നുളള കമെൻ്റുകളുമുണ്ട്. ബിനീഷ് ചന്ദ്രയാണ് മഞ്ജുവിൻ്റെ ചിത്രങ്ങൾ പകർത്തിയത്.
എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത “ഫൂട്ടേജ്” ആണ് മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തിയ അവസാന മലയാള ചിത്രം. രജനികാന്ത് നായകനായ വേട്ടയനിൽ നായികയായി എത്തിയതും മഞ്ജു വാര്യരാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]