
കൊച്ചി: കവിയൂർ പൊന്നമ്മയ്ക്ക് സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ അന്ത്യാഞ്ജലിയർപ്പിച്ചു. മമ്മൂട്ടിക്കും മോഹൻലാലിനും പുറമേ മലയാളസിനിമയിലെ പ്രമുഖരും മന്ത്രിമാരും രാഷ്ട്രീയനേതാക്കളും പ്രിയനടിക്ക് വിടചൊല്ലാനെത്തി.
മൃതദേഹം പൊതുദർശനത്തിനു വെച്ച കളമശ്ശേരി ടൗൺഹാളിലേക്ക് രാവിലെ മുതൽ ജനങ്ങളുടെ ഒഴുക്കായിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി പുഷ്പചക്രമർപ്പിച്ചു. മുഖ്യമന്ത്രിക്കും സംസ്ഥാനസർക്കാരിനും വേണ്ടി മന്ത്രി പി. രാജീവ് ആണ് പുഷ്പചക്രം സമർപ്പിച്ചത്. മന്ത്രി പി.എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ഹൈബി ഈഡൻ എം.പി, എം.എൽ.എ.മാരായ അൻവർ സാദത്ത്, ടി.ജെ. വിനോദ്, കെ.ജെ. മാക്സി എന്നിവരും അന്തിമോപചാരമർപ്പിച്ചു.
ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്, ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള എന്നിവർക്കുവേണ്ടിയും പുഷ്പചക്രങ്ങൾ അർപ്പിക്കപ്പെട്ടു.
അഭിനേതാക്കളായ ബാലചന്ദ്രമേനോൻ, മനോജ് കെ. ജയൻ, സിദ്ദിഖ്, ജയസൂര്യ, വിനീത്, സുരേഷ്കൃഷ്ണ, വിനുമോഹൻ, ജനാർദനൻ, ബാബു ആന്റണി, കുഞ്ചൻ, രമേഷ് പിഷാരടി, ടിനി ടോം, നാദിർഷ, ബാല, ജയൻ ചേർത്തല, വിനു മോഹൻ, കൈലാഷ്, രവീന്ദ്രൻ, ഇബ്രാഹിംകുട്ടി, മഖ്ബുൽസൽമാൻ, നിഖില വിമൽ, അനന്യ, സരയൂ, പൊന്നമ്മ ബാബു, പ്രിയങ്ക, സംവിധായകരായ ജോഷി, സത്യൻ അന്തിക്കാട്, ബി. ഉണ്ണികൃഷ്ണൻ, രൺജി പണിക്കർ, വിനയൻ, കമൽ, മേജർ രവി, സിദ്ദാർഥ് ശിവ, ഷാജി അസീസ്, അജയ് വാസുദേവ്, നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ, എസ്. ജോർജ്, ലിസ്റ്റിൻ സ്റ്റീഫൻ, സന്ദീപ് സേനൻ, സിയാദ് കോക്കർ, എൻ.എം. ബാദുഷ, ഔസേപ്പച്ചൻ വാളക്കുഴി, ആൽവിൻ ആന്റണി, ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, മുൻ ഡി.ജി.പി. ഋഷിരാജ് സിങ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ, കെ.പി.സി.സി. സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, കെ.പി.സി.സി. ജനറൽസെക്രട്ടറിമാരായ അബ്ദുൾ മുത്തലിബ്, ദീപ്തി മേരി വർഗീസ്, ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ, സംസ്ഥാന സമിതിയംഗങ്ങളായ എൻ.പി. ശങ്കരൻകുട്ടി, സി.ജി. രാജഗോപാൽ, ബി.ജെ.പി. ന്യൂനപക്ഷമോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കളമശ്ശേരി നഗരസഭാ ചെയർപേഴ്സൺ സീമ കണ്ണൻ, ജില്ലാ ആസൂത്രണ സമിതിയംഗം ജമാൽ മണക്കാടൻ തുടങ്ങിയവരും ആദരാഞ്ജലിയർപ്പിക്കാനെത്തി. സാംസ്കാരികമന്ത്രി സജി ചെറിയാന് വേണ്ടി ചലച്ചിത്ര അക്കാദമി സെക്രട്ടറി എസ്. അജോയ് ചന്ദ്രനും ചലച്ചിത്ര അക്കാദമിക്ക് വേണ്ടി ചെയർമാൻ പ്രേംകുമാറും കെ.എസ്.എഫ്.ഡി.സി.ക്കുവേണ്ടി ഡയറക്ടർ ബോർഡംഗം ഇർഷാദും പുഷ്പചക്രം അർപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]